കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സിബിഎസ്ഇ സ്കൂൾ വിൽക്കുന്നു. കിഴക്കൻ മലയോര മേഖലയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളാണ് വിൽപ്പനക്ക് തയാറെടുക്കുന്നത്. ഇതു സംബന്ധിച്ച കൈമാറ്റ നടപടിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന് വരികയാണ്.50 കോടി രൂപക്കടുത്താണ് സ്കൂൾ വിൽക്കുന്നത്.

മേഖലയിലെ പ്രമുഖ പ്ലാൻ്ററാണ് സ്കൂൾ സ്വന്തമാക്കുവാൻ ഒരുങ്ങുന്നത്. 2000ത്തോട് അ ടുത്ത് ആരഭിച്ച സ്കൂൾ സ്വന്തമാക്കുവാൻ നിരവധിയാളുകൾ എത്തിയെങ്കിലും പ്ലാൻറാ ണ് കൂടിയ തുകക്ക് സ്കൂൾ സ്വന്തമാക്കുന്നത്. ഈ മാസം സ്കൂൾ കൈമാറ്റ നടപടികൾ പൂർത്തിയാക്കുമെന്നാണ് അറിവ്. ഇതിന് ശേഷം പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ സ്കൂൾ പുതിയ രൂപത്തിലേക്ക് കടക്കും.