റമദാൻ വൃതത്തിന് ജാതിയും വർഗ്ഗവും പ്രശ്നമല്ലന്നാണ് മുണ്ടക്കയത്തെ കണ്ണൻ ഷാ സിനും കുട്ടുകാർക്കും പറയുവാനുള്ളത്. ഇവർക്ക് ഈ റമദാൻ മാസം വൃത കാലം. പ്രഭാതം മുതൽ പ്രദോഷം വരെ മുസ്ലീം വിശ്വാസികൾ അനുഷ്ടിക്കുന്ന റമദാൻ വൃതം ഹിന്ദു സഹോദരൻമാരായ ഈ ആറംഗ സംഘം കാലങ്ങളായി അനുഷ്ടിച്ചു വരികയാണ്.
തലയിൽ ബാലചന്ദ്രൻ മോഡൽ ടവലുകൊണ്ട് തലയിൽ കെട്ടി മാത്രം പുറത്തിറങ്ങുന്ന മു ണ്ടക്കയം ബസ് സ്റ്റാൻഡിലെ ഷാസ് ബുക്ക്സ്റ്റാൾ ഉടമ കണ്ണൻ ഷാസ്, കോട്ടയം – മുണ്ടക്ക യം റൂട്ടിൽ സർവ്വീസ് നടത്തുന്ന ജീന ബസ്സ് ഓടിക്കുന്ന കൊപ്പം പറമ്പിൽ ജിബി, പീരുമേട് സി ഐ ഓഫീസിലെ ജീപ്പ് ഓടിക്കുന്ന സിബി, പെരുവന്താനം പൊലീസ് സ്റ്റേഷനിലെ എ എസ്ഐ അനിൽകുമാർ, കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓ ഫീസർ വിമൽ, സിബി തുടങ്ങി ആറംഗ സംഘമാണ് വർഷങ്ങളായി റമദാൻ വൃതം ആച രിക്കുന്നത്. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന ഷാസ് ബു ക്ക്സ്റ്റാളിൽ എല്ലാ ദിവസവും പുലർച്ചെയ്ക്ക് 4.30ന് കണ്ണൻ ഷാസ് എത്തും.
രാവിലെ 9.30 വരെ ഇവിടെയുണ്ടാകും. പിന്നീട് ഉച്ചകഴിഞ്ഞ് രണ്ടിനെത്തും. കണ്ണൻ ഷാ സാണ് റമദാൻ വൃതക്കാർക്ക് നേതൃത്വം നൽകുന്നത്. കിഴക്കൻ മേഖലയിലെ യാത്രക്കാ ർക്കാകെ പരിചിതനാണ് കണ്ണൻ ഷാസ്. പുലർച്ചെ ബുക്ക്സ്റ്റാളിൽ എത്തിയാലുടൻ വി വിധ ദിനപത്രങ്ങൾ വായിച്ച ശേഷം ഇത് ഭംഗിയായി അടുക്കി വെയ്ക്കും. സി പി ഐ എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി സി വി അനിൽകുമാറിന്റെ സഹോദരനാണ് കണ്ണ ൻ ഷാസ്. റമദാൻ വൃതത്തിനു പുറമേ ക്രിസ്ത്യൻ വിഭാഗത്തിന്റെ അൻപതു നോയ മ്പും ശബരിമല സീസണിലെ നോയമ്പും ഈ സംഘം അനുഷ്ടിക്കാറുണ്ട്.