ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിലെ അംഗ ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയാ യി.അൻപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയാ ക്കിയിരിക്കുന്നത്. കിഴക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായാണ് ചോറ്റി ശ്രീ മഹാദേവ ക്ഷേത്രം അറിയപ്പെടുന്നത്. അംഗeഗാപുരത്തിന്റെ നിർമ്മാണം കൂടി പൂർത്തിയായതോടെ ക്ഷേത്രത്തിന്റെ കീർത്തിയും പ്രാധാന്യവും വർദ്ധിക്കുക യാണ് .അൻപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഗോപുരത്തിന്റെ നിർമ്മാണം പൂർത്തി യാക്കിയിരിക്കുന്നത്.

കേരളീയ വാസ്തു ശൈലിയിൽ ശിൽപി ചെങ്ങന്നൂർ സദാശിവൻ ആശാരിയുടെയും, കവലയൂർ ജി സുനിൽ ബാബുവിന്റെയും നേതൃത്വത്തിലായിരുന്നു നിർമ്മാണം. ക്ഷേത്ര ശരീരത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് അംഗeഗാപുരം. ദേവന്റെ തൃപ്പാദ മായി കണക്കാക്കുന്ന ഗോപുര പടി തൊട്ട് വണങ്ങിയാണ് ദർശനത്തിനായി ഭക്തർ ക്ഷേത്ര ത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്.ഈ മാസം 24 ന് അംഗ ഗോപുരത്തിന്റെ കുംഭാഭി ഷേകം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗജ രാജൻ കളഭ കേസരി തോട്ടുചാലിൽ ബോലോ നാഥ് അംഗഗോപുരം തുറന്ന്നൽകുമെന്നും അവർ അറിയിച്ചു.അംഗ ഗോപുരത്തിനൊപ്പം നാല്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ചുറ്റുമതിൽ, തിരു മുറ്റം കല്ലുപാകൽ, ഗ്രൗണ്ടിെെന്റെ വീതി കൂട്ടൽ, തുടങ്ങിയ പ്രവർത്തനങ്ങളും പെയി ന്റിംഗ് ജോലികളും പൂർത്തിയാക്കി കഴിഞ്ഞു.വാർത്താ സമ്മേളനത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഒ കെ കൃഷ്ണൻ, സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ, നിർമ്മാണ കമ്മറ്റി കൺവീനർ എ പി പുരുഷോത്തമപിള്ള, ഖജാൻജി എൻ പി സോമൻ, ജോയിന്റ് സെക്രട്ടറി എ എം അരവിന്ദാക്ഷൻ നായർ എന്നിവർ പങ്കെടുത്തു.