പത്താം ക്ലാസ് ജയിച്ചാൽ മാത്രം പോര ഇനി പ്ലസ് ടു സീറ്റിനായുള്ള തരപ്പെടുത്തുവാനു ള്ള നെട്ടോട്ടത്തിലാണ് എരുമേലിയിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ. തിളക്കമാ ർന്ന വിജയം എരുമേലിയിലെ വിദ്യാർത്ഥികൾ ഓരോ വർഷവും ആവർത്തിക്കുമ്പോ ഴും പ്ലസ് വൺ പഠനത്തിന് ആവശ്യമായ സീറ്റിന്‍റെ പകുതി പോലുമില്ല പഞ്ചായത്തിൽ. ഹൈസ്‌കൂളുകൾ ഒമ്പതാണ് പഞ്ചായത്തിലുള്ളത്. ഇത്രയും സ്‌കൂളുകളിൽ നിന്ന് പഠിച്ചി റങ്ങുന്ന കുട്ടികളിൽ പകുതി പേർക്ക് പോലും നാട്ടിൽ പ്ലസ് വൺ പഠനത്തിന് അവസര മില്ല.

ഉയർന്ന മാർക്കുണ്ടങ്കിലും ഇഷ്ട്ടപ്പെ സ്കൂളിൽ പഠിക്കണമെങ്കിൽ ഒന്നങ്കിൽ ഏകജാലകം കനിയണം. അല്ലങ്കിൽ മാനേജ്മെന്റ് ക്വോട്ടയിൽ പണമെറിയണം. 525 കുട്ടികൾ ജയിച്ച പഞ്ചായത്തിൽ പ്ലസ്ടു സീറ്റുകളുടെ അപര്യാപ്തതയാണ് വിദ്യാർത്ഥികൾക്ക് വില്ലനാ കുന്നത്. സമീപ പഞ്ചായത്തുകളിലെ സ്കൂളുകളോ പത്തനംതിട്ട ജില്ലയിലെ സ്കൂളുക ളോയാണ് പിന്നെ ഇവരുടെ ആശ്രയം.

ഏകജാലകം വഴി സമീപ ജില്ലകളിലെ സ്‌കൂളുകളിൽ അവസരവും ഭാഗ്യവും ഒത്തുവരു ന്നത് നോക്കി കാത്തിരിക്കണം ഇവർ. മൊത്തം 525 ൽ പരം കുട്ടികൾ പഞ്ചായത്തിൽ ഇ ത്തവണ എസ്എസ്എൽസിയിൽ വിജയിച്ചുവെന്നാണ് കണക്ക്. പക്ഷെ, ഉന്നത വിജയം കിട്ടിയവർക്ക് പോലും പ്ലസ് വൺ പഠനത്തിന് ആവശ്യമായ സീറ്റില്ല എരുമേലിയിൽ. 150 സീറ്റുള്ള സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളാണ് ആകെയുള്ളത്. 150 സീറ്റുള്ള ഈ സ്കൂളിൽ എസ്എസ്എൽസിയിൽ ഇത്തവണ 157 പേരിൽ 155 പേരാണ് ജയിച്ചിരിക്കുന്നത്. 14 പേർക്ക് ഫുൾ എ പ്ലസുമുണ്ട്.

എരുമേലിക്കടുത്ത് വെൺകുറിഞ്ഞിയിൽ ഹയർസെക്കൻഡറിക്ക് 275 സീറ്റുണ്ട്. എരുമേലി മേഖലയിലെ നിരവധി കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 66 കുട്ടികളും വിജയിച്ച് നൂറുമേനി നേടി. മൂന്ന് കുട്ടികൾക്ക് ഫുൾ എ പ്ലസ് വിജയമാണ്. ഹയർ സെക്കൻഡറിക്ക് ആകെ ഒരു സ്കൂൾ ഉള്ള എരുമേലി പഞ്ചായത്തിൽ ഐടിഐ, പോളിടെക്നിക് കേന്ദ്രങ്ങളുമില്ല. ചുരുക്കത്തിൽ, പത്തിന്‍റെ കടമ്പ കടന്ന കുട്ടികൾ തുടർ പഠനത്തിന് നട്ടം തിരിയേണ്ട സ്ഥിതിയാണ് എരുമേലി പഞ്ചായത്തിൽ.