മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ ഒന്നായിരിക്കുമെന്നു ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി, കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചഹമ്മദ് ഹാജി എന്നിവർ അറിയിച്ചു.

ശരീരം മാത്രമല്ല മനസും ശുദ്ധമാക്കുന്ന റംസാ നിൻറ്റെ വരവറിയിച്ച് മാനത്ത് ചന്ദ്രക്കല തെളിയുമ്പോൾ വിശ്വാസികളുടെ അധരങ്ങളിൽ നിന്നും ആഹ്ലാദത്തിൻറ്റെ തക്ബീർ ധ്വനി കൾ മുഴങ്ങും. ഒടുവിൽ ഒരു മാസത്തോളം വിശുദ്ധി പകർന്ന് റംസാൻ വിടവാങ്ങുമ്പോ ൾ ദുഃഖം കൊണ്ട് കണ്ഠമിടറും.
കഠിന വൃതവും പ്രാർത്ഥനകളും ഒപ്പം ദാനം ചെയ്യലും സഹനവും ത്യാഗവും ക്ഷമയും നിറച്ച് പാപമുക്തരാ കാൻ റംസാൻ മാസത്തോളം മറ്റൊന്നില്ല. പാപങ്ങളുടെ മാറാലക ളൊഴിഞ്ഞ് മാലാഖയുടെ നൈർമല്യമാക്കുന്ന റംസാൻ മാസം ഇതാ അരികിലെത്തി. ആയിരം മാസങ്ങ ളേക്കാൾ ശ്രേഷ്ടമായ റംസാനെ പ്രകൃതി സൗഹൃദമാക്കി വൃതമനുഷ്ഠി ക്കാനുളള തയ്യാറെടുപ്പിലാണ് മുസ്ലിം ലോകം.
മസ്ജിദുകൾ കഴുകി ശുചീകരിക്കലും നോമ്പ്തുറക്ക് പന്തലൊരുക്കലുമൊക്കെ പൂർത്തി യായി. സകാത് അഥവാ ദാനംചെയ്യലിന് പ്രത്യേക കമ്മറ്റികളും രൂപീകരിച്ചു. പാവപ്പെ ട്ടവർക്ക് സകാത് വിഹിതം കൃത്യമായി എത്തിച്ചു കൊടുക്കാനും അർഹരായവരെ കണ്ടെത്താനുമാണ് ഇത്. സകാത് നൽകുന്നത് ഓരോരുത്തരുടെയും വരുമാനത്തിന് ആനുപാതികമായാണ്.
ഇത് കണക്കുകൂട്ടി നിശ്ചയിക്കുന്നതിന് പണ്ഡിതരടങ്ങിയ കമ്മറ്റികളും പ്രവർത്തിക്കുന്നു ണ്ട്. ദാനം ചെയ്യൽ കടമയും നിർബന്ധവുമാണ്. ഒപ്പം വലത്കരം കൊണ്ട് നൽകുന്നത് ഇടത് കരം പോലെ അറിയാതെയാകണമെന്ന നബി വചനവുമുണ്ട്. അതുകൊണ്ട് പബ്ലി സിറ്റിയ്ക്ക് വേണ്ടിയായി ദാനം ചെയ്യൽ മാറുന്നില്ല.വരുമാനത്തിൽ നിന്നും ദരിദ്രർക്ക് നീക്കി വെക്കേണ്ട കൃത്യമായ വിഹിതത്തിനേക്കാൾ കൂടുതൽ ദാനമായി നൽകാൻ ഇത് പ്രേരിപ്പിക്കും.
ഗൾഫിൽ എല്ലായിടത്തും റമസാൻ വ്രതാരംഭം വ്യാഴാഴ്ച (മേയ് 17) ആരംഭിക്കും. ബുധനാഴ്ച ശഅബാൻ മാസം 30 പൂർത്തീകരിച്ച് വ്യാഴാഴ്ചയായിരിക്കും റമസാൻ വ്രതാരംഭമെന്ന് അധികൃതർ അറിയിച്ചു. സൗദി ചാന്ദ്ര നിരീക്ഷണ സമിതിയാണ് ഇക്കാ ര്യം ഔദ്യോഗികമായി അറിയിച്ചത്.

എന്നാൽ, ഒമാനിൽ നേരത്തെ തന്നെ റമസാൻ ഒന്ന് വ്യാഴാഴ്ചയാണെന്ന് പ്രഖ്യാപിച്ചി രുന്നു. റമസാന്‍ ആരംഭം ബുധനാഴ്ചയാകാനുള്ള സാധ്യതയും നേരത്തെയുണ്ടായിരുന്നു. യുഎഇ ചാന്ദ്ര നിരീക്ഷണ സമിതിയും ഇന്ന് വൈകിട്ട് മഗ് രിബ് പ്രാർഥനയ്ക്ക് ശേഷം യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. കേരളത്തിലും വ്യാഴാഴ്ചയാണ് റമസാൻ ഒന്ന്.