നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 17 വെളിച്ചെണ്ണ ബ്രാൻഡുകളുടെ വിൽപന ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നിരോധിച്ചു. ജില്ലയിൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാംപിൾ ശേഖരിച്ച് പരിശോധിച്ചതിനെ തുടർന്ന് നിശ്ചിത നിലവാരമി ല്ലെന്ന് ഫുഡ് അനലിസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുള്ള ബ്രാൻഡുകളാണ് നിരോധിച്ചത്. നിരോ ധിച്ച ബ്രാൻഡുകൾ ഇവയാണ്.

കമ്പനികൾ ബ്രായ്ക്കറ്റിൽ: 

കേസരി കോക്കനട്ട് ഓയിൽ, കേരളീയ നാട് കോക്കനട്ട് ഓയിൽ, കാവേരി കോക്കനട്ട് ഓയിൽ (നിർമൽ ഓയിൽ മിൽസ്)

കേരം വാലി കോക്കനട്ട് ഓയിൽ, മലബാർ കുറ്റിയാടി കോക്കനട്ട് ഓയിൽ, കേരനട്ട്സ് കോക്കനട്ട് ഓയിൽ (നയൻസ്റ്റാർ അസോഷ്യേറ്റ്സ്)

കേര സ്പെഷൽ (എഫിയ കോക്കനട്ട് ഓയിൽ മിൽ)

ഗ്രാൻഡ് കൊക്കോ കോക്കനട്ട് ഓയിൽ (വിഷ്ണുമായാ ട്രേഡേഴ്സ്)

∙ കേരളാ രുചി കോക്കനട്ട് ഓയിൽ (എബിഎച്ച് ട്രേഡിങ് കമ്പനി)

∙ കോക്കനട്ട് ടേസ്റ്റി കോക്കനട്ട് ഓയിൽ (വണക്കം ഓയിൽ ഇൻഡസ്ട്രീസ്)

∙ കേരാമൃതം കോക്കനട്ട് ഓയിൽ (വിഷ്ണു ഓയിൽ മിൽസ്)

∙ കേരാ സ്കൂൾ കോക്കനട്ട് ഓയിൽ, കെ.എം.സ്പെഷൽ കോക്കനട്ട് ഓയിൽ, മലബാർ ഡ്രോപ്സ്, കേര സുപ്രീം നാച്ചുറൽ കോക്കനട്ട് ഓയിൽ (ജീസസ് ട്രേഡേഴ്സ്)

∙ കേരാ കുക്ക് കോക്കനട്ട് ഓയിൽ (ബിഇജെ ട്രേഡേഴ്സ്)

∙ കേര ഫൈൻ കോക്കനട്ട് ഓയിൽ (റോയൽ ട്രേഡിങ് കമ്പനി).