കാഞ്ഞിരപ്പളളി: കൊറോണ വൈറസ് വൈറസ് ഭീഷണിയെ തുടര്‍ന്നു മേഖലയിലെ മിക്ക മസ്ജിദുകളിലും നമസ്‌കാര സമയങ്ങള്‍ ക്രമപെടുത്തി.വുളു( അംഗശുദ്ധി) വരുത്തുന്ന തിന് ഹൗളുകള്‍ ഉപയോഗപ്പെടുത്താതിരിക്കാനും ശ്രദ്ദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പളളികളില്‍ പ്രസംഗങ്ങള്‍ ഒഴിവാക്കും.

കാഞ്ഞിരപ്പളളി നൈനാര്‍ പളളിയില്‍ ഒരുമണിക്ക് ആരംഭിച്ചു 1.15ന് നമസ്‌കാരം അവ സാനിക്കും. ടൗണ്‍ പളളിയില്‍ 12.45ന് നമസ്‌കാരം ആരംഭിക്കും.മുണ്ടക്കയം മസ്ജിദുല്‍ വഫായില്‍ 1ന് ആരംഭിച്ചു 1.15ന് അവസാനിക്കും.മുണ്ടക്കയം ടൗണ്‍,ജുമാമസ്ജിദില്‍ 1 ന് തുടങ്ങും 1.20ന് സമാപിക്കും.

കൂട്ടിക്കല്‍ ജുമാ മസ്ജിദിലെ തിരക്ക് ഒഴിവാക്കുന്നതിനായി ജമാ അത്തിന്റെ കീഴിലുളള വെംബ്ലി മസ്ജിദുല്‍ ഹിദായത്ത്, നാരകംപുഴ മക്ക മസ്ജിദ്, വെട്ടിക്കാനം മസ്ജിദ് എന്നീ തൈക്കാവുകളില്‍ വെളളിയാഴ്ച ജുമാ നിര്‍വ്വഹിക്കുമെന്ന് പ്രസിഡന്റ് അയ്യൂ്ബ്ഖാന്‍ കാസിം അറിയിച്ചു. കൂട്ടിക്കല്‍ ജുമാ മസ്ജിദ് ഉള്‍പ്പെടെ എല്ലാ പളളികളിലും 1.05ന് ആ രംഭിച്ചു 1.20ന് നമസ്‌കാരം അവസാനിപ്പിക്കും .