ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ മിന്നൽ പരിശോധന, പഴ കിയ ഉണക്കമീൻ പിടിച്ചെടുത്തു നശിപ്പിച്ചു. കാള കെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തി ലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്യത്തിലാണ് കാഞ്ഞിരപ്പള്ളിയിലും പരി സര പ്രദേശളിലെയും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.

പുത്തനങ്ങാടിയിൽ പ്രവർത്തിക്കുന്ന മിഷൻ പറമ്പിൽ ഉണക്കമീൻ കടയിൽ നിന്നും 30 കിലോയോളം വരുന്ന തേഡ് മീൻ ഉപയോഗ യോഗ്യമല്ലന്ന് കണ്ട് നശിപ്പിച്ചതിന് ശേഷം താക്കീത് നൽകി. ഇനിയും ഇത്തരം ഉപയോഗയോഗ്യമല്ലാത്ത മീൻ വിൽക്കുകയാണങ്കിൽ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും 10,000 രൂപ പിഴ നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ സംഘം വി ല വിവരം പ്രദർശിപ്പിക്കാതെ കടകളിലും താക്കീത് നൽകി ബോർഡ് സ്ഥാപിച്ചു. കൂടാ തെ പരിസര ശുചീകരണ പാലിക്കാത്ത കടകളിലും താക്കീത് നൽകി