ടാപ്പില്‍ തൊടാതെ കാല്‍ കൊണ്ട് കൈ കഴുകുവാന്‍ സഹായിക്കുന്ന കേരള മോഡലുമാ യിട്ടാണ് ലെഗ് വാഷിംഗ് സാനിറ്റെസര്‍ സ്ഥാപിച്ചിരിക്കുന്നത്. കൈ കഴുകുന്നതിന് മുമ്പും ശേഷവും ടാപ്പില്‍ സ്പര്‍ശിക്കുന്നില്ല എന്നതാണ് ഹാന്‍ഡ് ദി വാഷ് വിത്ത് ലെഗ് എന്നത് . ഇതു മൂലം ഏറ്റവും നന്നായി കോവിഡ് 19ന് തടയിടാം എന്നാണ് ഓള്‍ ഇന്ത്യാ പ്രഫഷ ണല്‍സ് കോണ്‍ഗ്രസ്സ് കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. വിനു ജെ.ജോര്‍ജ് പറയുന്നത്.

ഇതിന് സമീപത്തായി സാനിറ്റൈസറും ഹാന്‍ഡ് വാഷും സ്ഥാപിച്ചിട്ടുമുണ്ട്. ഒപ്പം എങ്ങ നെയാണ് കൈ കഴുകേണ്ടത് എന്ന് പ്രതിപാദിക്കുന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ബ്രേക് ദി ചെയിന്‍ വിജയിപ്പിക്കുവാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം എ ന്ന നിലയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള സെക്രട്ടറി സുധീര്‍ മോഹനാണ് ഈ സാ ങ്കേതിക വിദ്യക്ക് പിന്നില്‍.

ഫുട് പെഡല്‍ ചവിട്ടിയാല്‍ ടാപ്പിലുടെ വെള്ളം വരും. ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുമ്പോളോ പിന്‍പോ ടാപ്പില്‍ സ്പര്‍ശിക്കുന്നില്ല എന്നതിനാല്‍ ജനങ്ങളുടെ ഇടയില്‍ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ജനങ്ങള്‍ക്കിടയില്‍.

ആള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോട്ടയം ചാപ്റ്ററും പാറത്തോട് യൂത്ത് കോ ണ്‍ഗ്രസും ചേര്‍ന്നാണ് ലെഗ് വാഷിംഗ് സംവിധാനം പൊടിമറ്റത്ത് ഒരുക്കിയിരിക്കുന്നത്. പ്രഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. വിനു ജെ.ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജി ജബ്ബാര്‍, സിറില്‍ സൈമണ്‍, ടെഡി മൈക്കിള്‍, ജോസ് സേവ്യര്‍ എന്നിവരുടെ നേതൃത്യത്തിലായിരുന്നു ലെഗ് വാഷിംഗ് സാനിറ്റെസര്‍ സ്ഥാപിച്ചത്.