മണിമലയാറിനെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായി രൂപം നൽകിയ മണിമല യാർ സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ശുചികരണ യജ്ഞത്തിനും പുഴയോര വന വൽക്കരണ പദ്ധതിക്കും തുടക്കമായി ഹരിത കേരള മിഷൻ, വനം വകുപ്പിന്റെ സാമൂ ഹ്യ വനവൽക്കരണ വിഭാഗം, ടോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. മണിമലയാറി ന്റെ തീരങ്ങളിൽ മണ്ണിടിച്ചിൽ തടയുന്നതിനായി മുളം തൈകകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

സാമൂഹ്യ വനവൽക്കരണ വകുപ്പിൽ നിന്നും എത്തിച്ച ആയിരം മുളം തൈകളാണ് മണി മലയാറിന്റെ തീരത്ത് വച്ചുപിടിപ്പിക്കുന്നത്. പ്രള യാ ന ന്തരം അടിഞ്ഞുകൂടിയ പ്ലാസ്റ്റി ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ബ്രഹത്തായ പദ്ധതിക്കും വ്യാഴാഴ്ച തുടക്കമായി. വി വിധ സ്കൂൾ, കോളേജ് എൻ.എസ്.എസ്, സ്റ്റുഡൻ പോലിസ് യൂണിറ്റുകൾ, ഗ്രാമപഞ്ചാ യത്ത് പ്രതിനിധി കൾ സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ യാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഴയിടം കോസ് വേക്കു സമീപം മുളം തൈകൾ നട്ട് കാഞ്ഞിരപ്പള്ളി എം.എൽ എ ഡോ: എ ൻ ജയരാജ് പദ്ധതി ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പളമി ബ്ലോക്ക പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, മണിമല ഗ്രാമ പഞ്ചാ: പ്ര സി:ആൻസി സെബാസ്റ്റ്യൻ, ടെസ് ഡയറക്ടർ ഡോ: പുന്നൻ കുര്യൻ, ജില്ലാ വനംവകു പ്പ് ഓഫിസർ ജി.പ്രസാദ്, ഹരിത മിഷൻ ജില്ലാ ഡയറക്ടർ പി.രമേശ്, ചിറക്കടവ് ഗ്രാമ പ ഞ്ചായത്തംഗം ഷാജി പാമ്പൂരി ,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം റിബിൻ ഷാ എ ന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ്, മണർകാട് സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലെ എൻ.എസ് എസ് യൂണിറ്റും മണിമല സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻസ്സ് പോലിസ് യൂണിറ്റും പരിപാടിയിൽ പങ്കാളികളായി.