ഏന്തയാർ ഒലയനാട് ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിൽ നടന്ന അഖില കേരള ശ്രീ ഗാന്ധി സ്മാരക ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഒലയനാട് എസ്.ജി.എം.യു.പി സ്കൂ ളിലെ മേഘ്ന കെ.എമ്മും നദ ഫാത്തിമയും ചേർന്ന ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാ നം എസ്എംവി ഹയർ സെക്കണ്ടറി സ്കൂൾ പൂഞ്ഞാർ , മൂന്നാം സ്ഥാനം സെൻറ് തോമസ്  ഹയർ സെക്കണ്ടറി സ്കൂൾ എരുമേലി എന്നിവർ കരസ്ഥമാക്കി. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഞ്ജലി ജേക്കബ് സമ്മാനദാനം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് മേഴ്സി വർക്കി കൺവീനർ ധർമ്മകീർത്തി, മജേഷ് എം.എം., മധു എം.കെ, സാൽവിൻ തുടങ്ങിയവർ പങ്കെടുത്തു.