ജനാധിപത്യ കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സാവിയോ പാമ്പൂ രിയെ തെരഞ്ഞെടുത്തു.കോട്ടയത്ത് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്ന ജനാധിപത്യ കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന നേതൃയോഗത്തില്‍ വച്ചാണ് തെരഞ്ഞെടുത്ത ത്.യോഗത്തില്‍ ജനാധിപത്യ കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മൈക്കിള്‍ ജെ യിംസ് അദ്ധ്യക്ഷത വഹിച്ചു.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.ഫ്രാന്‍സീസ് ജോര്‍ജ്ജ് യോഗം ഉദ്ഘാട നം ചെയ്തു.പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ.കെ.സി.ജോസഫ്,പി.സി.ജോസഫ്,തോ മസ് കുന്നപ്പള്ളി,ഫ്രാന്‍സീസ് തോമസ്,മാത്യൂസ് ജോര്‍ജ്ജ്,ജോസ് കൊച്ചുപുര,ജോര്‍ജ്ജു കുട്ടി വളയം,മജീഷ് കൊച്ചുമലയില്‍,സിനു മനയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാവിയോ പാമ്പൂരി യൂത്ത് ഫ്രണ്ട് (എം) ജില്ലാ വൈസ് പ്രസിഡന്റ്,കെ.സി.വൈ.എം.കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ്,കെ.സി.വൈ.എം. സ്റ്റേറ്റ് സിന്‍ഡിക്കേറ്റ് മെമ്പര്‍,കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.