2010 ശബരിമലയിൽ നിന്നുമാരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി  ഗ്രാമങ്ങളിൽ നി ന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തണമെന്ന്  സംസ്ഥാന  പോലീസ് മേ ധാവി ലോക്റ നാഥ് ബെഹ്‌റ ഐ പി എസ്  പറഞ്ഞു. എരുമേലിയിൽ പുണ്യം പൂങ്കാവ നം പദ്ധതിയുടെ സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം. ക്ഷേത്രങ്ങളെ മാത്രമല്ല  ആരാധനാലയങ്ങളെല്ലാം, കുളങ്ങൾ റോഡു കൾ എല്ലാം  വൃത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ജനകീയ മു ന്നേറ്റമാണ് .
ഈ മുന്നേറ്റത്തിൽ പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർ അണിചേരുക തന്നെ വേണം. നമ്മുടെ കുട്ടികളിൽ ഈ ആശയം  പ്രചരിപ്പിക്കുകയും  നടപ്പാക്കുകയും ചെയ്യുമ്പോൾ കൂടുതൽ പേർ പദ്ധതി ഇഷ്ടപ്പെട്ട്  സഹകരിക്കാൻ തയ്യാ റാകും. കഴിഞ്ഞ 10 വർഷം കൊണ്ട്  സംസ്ഥാനത്ത്  വൻ മുന്നേറ്റമാണ് പുണ്യം പൂങ്കാ വനം പദ്ധതി നടപ്പാക്കിയത് .  അടുത്ത  പത്തുവർഷം ലോകത്തുള്ള പ്രധാനപ്പെട്ട കേ ന്ദ്രങ്ങളിലെല്ലാം  പുണ്യം പൂങ്കാവനം പദ്ധതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .
എരുമേലി എംഇഎസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന  സമ്മേളനത്തിൽ ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐപിഎസ് അധ്യക്ഷനായി. പുണ്യം പൂങ്കാവനം  എ ന്ന  പദ്ധതി നടപ്പാക്കിയ ഐജി  പി. വിജയൻ ഐപി എസ്, മാമാങ്കം സിനിമ ഫ്രെയിം മാസ്റ്റർ അച്യുതൻ, ശബരിമല മുൻ മേൽശാന്തി  ശങ്കരൻ നമ്പൂതിരി, വിവിധ മത സാ മൂഹിക സാംസ്കാരിക  സംഘടന ജനപ്രതിനിധികളായ സക്കറിയാസ് മോർ പിലക്സി നോസ് മെത്രോപ്പോലിത്ത , നാസർ പനച്ചി , എസ്  മനോജ് , മാർ ജോസ് പുളിക്കൽ ,  കെപി നസ്റുദ്ദീൻ, കെഎം രാധാകൃഷ്ണപിള്ള , ഇമ്മാനുവേൽ മടുക്കക്കുഴി , ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ,ഗിരീഷ് കോനാട്ട്,  കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ് കുമാർ , എരുമേലി എസ് എച്ച് സജി ചെറിയാൻ , എരുമേലി  എസ് ഐ . ഷമീർ ഖാൻ എന്നിവർ സംസാരിച്ചു.