കൈവശഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് പുഞ്ചവയലിൽ കർഷകർ അടക്കമു ള്ള കുടുംബങ്ങൾ നടത്തുന്ന സമരം ശക്തിയാർജിക്കുന്നു. കട്ടിലുകളുമായി മാർച്ച് നട ത്തിയ സമരക്കാർ പുഞ്ചവയലിലെ സമരപന്തലിൽ അനിശ്ചിതകാല നിരാഹാര സ മരം ആരംഭിച്ചു.
മുഴുവൻ കർഷകരുടെയും കൈവശഭൂമിക്ക് പട്ടയം നൽകാനുള്ള ഉത്തരവ് ഉദ്യോഗസ്ഥ ർ ഉടൻ നടപ്പാക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് പുഞ്ചവയലിൽ ഒരു മാസം പി ന്നിട്ട പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. പാക്കാനം, പുഞ്ചവയൽ എന്നീ കാ ർഷിക മേഖലകളിൽ നിന്നും കട്ടിലുകളുമായി നൂറ് കണക്കിന് കർഷകർ കാൽനട മാർച്ച് നടത്തി പുഞ്ചവയൽ സമരപ്പന്തലിലെത്തി. തുടർന്ന് സമരസമിതിയെ പ്രതിനിധീകരിച്ച്  കെ.എൻ. പത്മനാഭൻ, ലൂയിസ് തോമസ് എന്നീ കർഷകർ നിരാഹാര സത്യാഗ്രഹം ആ രംഭിച്ചു. നിരാഹാര സത്യാഗ്രഹത്തിന്റെ ഉത്ഘാടനം ഐക്യ മല അരയമഹാ സഭ സം സ്ഥാന ജനറൽ സെക്രട്ടറിയും പട്ടയാവകാശ പ്രക്ഷോഭ സമിതി കൺ വീനറുമായ പി.കെ. സജീവ് നിർവ്വഹിച്ചു. പട്ടയം നൽകാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽ ഗുരു തര വീഴ്ചയാണ് ജില്ലാ ഭരണകൂടമടക്കമുള്ള ഉദ്യോഗസ്ഥർ വരുത്തി യിരിക്കുന്നതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കർഷകരുടെ പ്രക്ഷോഭത്തോട് ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സാഹ ചര്യത്തിലാണ് സമരം ഓരോ ദിവസവും ശക്തിപ്പെടുന്നത്. ഒടുവിലത്തെ കർഷകനും പ ട്ടയം നേടിയെടുക്കുന്നത് വരെ സമരവുമായി മുൻപോട്ട് പോകാനാണ് സമരസമിതിയു ടെ തീരുമാനം. പട്ടയം നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി സ്പെഷ്യൽ തഹസീൽദാരെ നിയമിക്കുകയും, ഓഫീസ് ആരംഭിക്കുകയും വേണം. സമര ത്തിന് പരിഹാരമായില്ലെങ്കിൽ ഫെബ്രുവരി ഒന്നു മുതൽ താലൂക്കോഫീ സിന് മുൻപിൽ സമരമാരംഭിക്കാനാണ് തീരുമാനമെന്ന്പട്ടയാവകാശ പ്രക്ഷോഭ സമി തി ചെയർമാൻ പി .ഡി. ജോൺ പറഞ്ഞു.
ഫെബ്രുവരി 1 ന് നിരാഹാരം അനുഷ്ഠിക്കുന്ന കർഷകരെ ആംബുലൻസിൽ കാഞ്ഞിരപ്പ ള്ളി താലൂക്ക് ആസ്ഥാനത്തേക്ക് മാറ്റും. പതിനായിരം കർഷകർ കാൽനടയായി മാർച്ച് ചെയ്താണ് കാഞ്ഞിരപ്പള്ളിയിലേക്ക് എത്തുക. കാർഷിക ഉത്പന്നങ്ങൾ നിറച്ച ആയി രം വാഹനങ്ങൾ കർഷകരെ അനുഗമിക്കും. തുടർന്നായിരിക്കും കാഞ്ഞിരപ്പള്ളിയിൽ രാ പ്പകൽ പ്രക്ഷോഭം ആരംഭിക്കും.