കാഞ്ഞിരപ്പള്ളി: മാനിടംകുഴി വാർഡിലെ ഉപതിരഞ്ഞിടപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിൽ ബാലറ്റ് പേപ്പർ ചേർക്കുന്ന ജോലികൾ പഞ്ചായത്തിലെ കോൺ ഫറൻസ് ഹാളിൽ പൂർത്തിയായി. പഞ്ചായത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്‌ട്രോങ് റൂമിലാണ് വോട്ടിംഗ് മെഷിൻ സൂക്ഷിച്ചിരിക്കുന്നത്. പതിനാലിനാണ് ഉപതിരഞ്ഞെടു പ്പ്. തമ്പലക്കാട് എൻ.എസ്.എസ് യു.പി.സ്‌കൂളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കു ന്നത്.നോർത്ത് സൗത്ത് എന്നിങ്ങനെ രണ്ട് ബൂത്തുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ത്. നോർത്തിൽ 315 പുരുഷന്മാരും 355 സ്ത്രീകളുമടക്കം 668 വോട്ടർമാരും സൗത്ത് ബൂത്തിൽ 364 പുരുഷന്മാരും 357 സ്ത്രീകളുമടക്കം 721 വോട്ടർമാരുള്ളത്. ആകെ 13 89 വോട്ടർമാരാണ് വാർഡിലുള്ളത്. ഉപതിരഞ്ഞെടുപ്പിന് ശേഷം കൺട്രോൾ യൂണിറ്റ് പഞ്ചായത്തിൽ തന്നെ സൂക്ഷിക്കുകയും 15ന് വോട്ടെണ്ണെലും നടത്തുകയും ചെയ്യും. പഞ്ചായത്ത് കോൺഫ്രൻസ് ഹാളിലാണ് വോട്ടെണ്ണെൽ.തിരഞ്ഞെടുപ്പ് ജോലികൾക്കായി ഒരു പ്രിസൈഡിംഗ് ഓഫീസർ ഫസ്റ്റ് പോളിംഗ് ഓഫീ സർ സെക്കൻഡ് പോളിംഗ് ഓഫീസർ പോലീസ് ഉദ്യോഗസ്ഥനമടങ്ങുന്ന നാലുപോരാ ണ് ഒരു പോളിംഗ് ബൂത്തിലുള്ളത്. രണ്ട് പോളിംഗ് പോളിംഗ് ബൂത്തിലുമായി എട്ട് ഉദ്യോഗസ്ഥരാണുള്ളത്. അക്ഷരമാല ക്രമത്തിലാണ് വോട്ടിംഗ് യന്ത്രത്തിൽ പേരുകൾ ക്രമീകരിച്ചിരിക്കുന്നത്. എൽ.ഡി.എഫ് സ്വതന്ത്ര കുഞ്ഞുമോൾ ജോസ് ഒന്നാം സ്ഥാന ത്തും കോൺഗ്രസ് സ്ഥാനാർത്ഥി സുധാകുമാരി രണ്ടാമതും, എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. സേതുലക്ഷമി മുന്നാം സ്ഥാനത്തുമായിട്ടാണ് വോട്ടിംഗ് ക്രമീകരണം നടത്തിയിരി ക്കുന്നത്.രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് വോട്ടിംഗ് നടക്കുന്നത്. കഴി ഞ്ഞ തവണ 80 ശതമാനത്തിന് മുകളിലായിരുന്ന വാർഡിലെ പോളിംഗ്. കോൺഗ്രസി ലെ കൃഷ്ണകുമാരി ശശികുമാറിന്റെ നിര്യണത്തെ തുടർന്നാണ് വാർഡിൽ ഉപതെര ഞ്ഞെടുപ്പിന് കാരണം. ഏതു മുന്നണി വിജയിച്ചാലും പഞ്ചായത്ത് ഭരണസമിതി യെ ബാധിക്കില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസ് സീറ്റിൽ മൽസരിച്ച കൃഷ്ണകുമാരി 221 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.