കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന് കീഴിൽ വരുന്ന മണിമല ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകുന്ന തുമായ സ്ഥിരം/ താത്ക്കാലിക ഒഴിവിൽ അങ്കണവാടി ഹെൽപ്പർ നിയമനം നടത്തു ന്നു. 18 നും 46 നും മദ്ധ്യേ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. താത്പര്യമുള്ളവർ ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസർ, മിനി സി വിൽ സ്റ്റേഷൻ കാഞ്ഞിരപ്പള്ളി എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാ ഫോം കാഞ്ഞിരപ്പള്ളി ശിശു വികസന പദ്ധതി ഓഫീസ്, മണിമല ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 04828206170