കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട് പ്രദേശത്ത് പുലിയെത്തിയതായി നാട്ടുകാർ.  പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചത്ത നിലയിൽ ആടിൻ്റെ ജഡം കണ്ടെത്തി. അഴങ്ങാട് കോയിക്കൽ പാപ്പച്ചൻ്റെ വീട്ടുമുറ്റത്തെ തൊഴുത്തിൽ കെട്ടിയിരുന്ന ആടി നെയാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിൽ ചത്ത നിലയിൽ കണ്ടത്.

സ്ഥലത്തെത്തിയ വനപാലകർ പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ പരിശോ ധിച്ചു.പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്ന് റെയിഞ്ച് ഓഫീസർ എൻ.വി.ജയകുമാർ പറഞ്ഞു.