പൊന്‍കുന്നം ലാവ് ലിന്‍ കേസിലെ പിണറായിക്കെതിരെയുള്ള വിധിയില്‍ സന്തോഷവും ദു:ഖവും ഇല്ലന്നും ഈ വിധിക്ക് പ്രസക്തിയില്ലന്നും പി.സി പറഞ്ഞു. ജഡ്ജി പാര്‍ട്ടിക്കു വേണ്ടിയല്ല നിയമത്തിന് വേണ്ടിയാണ് ജീവിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിണറാ യിയെ ഒഴിവാക്കി പോയത് തെറ്റാണ്.വിധി കേട്ടപ്പം തനിക്ക് ചിരിയാണ് തോന്നിയെതെ ന്നും വിധിയോട് അഭിപ്രായ വിത്യാസമുണ്ടന്നും കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷം ജില്ലാ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. 
അവര്‍ക്കു താഴെയുള്ള ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ നിലനിര്‍ത്തിയത് ലാവ്ലിന്‍ ഇട പാടില്‍ അഴിമതിയുണ്ടെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ്. പക്ഷേ, ഭരണ നിര്‍വ ഹണവുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു വിദേശ കമ്പനിയുമായി എങ്ങനെ കരാറിലേര്‍പ്പെടാനും പദ്ധതി നടപ്പാക്കാനും കഴിയുമെന്ന വലിയ ചോദ്യം കോടതി വി ധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരും. ഇത് സിബിഐ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്‌തേക്കാം. അങ്ങനെ വന്നാല്‍ പിണറായി വിജയന്‍ ലാവ്ലിന്‍ കേസില്‍ ഇനിയും നിയ മ പോരാട്ടം നടത്തേണ്ടി വരുമെന്നാണ് കരുതേണ്ടതെന്നും പി.സി.ജോര്‍ജ് ചൂണ്ടിക്കാട്ടി.

മന്ത്രി കെ.കെ.ശൈലജ ഇനിയും മന്ത്രി സ്ഥാനത്തു തുടരുന്നത് അപമാനകരമാണെന്നും ജോര്‍ജ് പറഞ്ഞു. ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കണമെന്നും പദ്ധതി നടപ്പിലാക്കിയാല്‍ പ്രകൃതിക്ക് ഒന്നും സംഭവിക്കില്ലന്നും വേറെ പദ്ധതിക്കൊന്നും കേരളത്തില്‍ സ്‌കോപ്പില്ല ന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.ജില്ലാ പ്രസിഡന്റ് സെബി പറമുണ്ടയുടെ അധ്യക്ഷത യില്‍ എസ്.ഭാസ്‌കരന്‍ പിള്ള, മുഹമ്മദ് സക്കീര്‍, മാലേത്ത് പ്രതാപചന്ദ്രന്‍, ഉമ്മച്ചന്‍ കൂറ്റനാല്‍, ലിസി സെബാസ്റ്റ്യന്‍, ജോസഫ് ടി.ജോസ്, ജോയി സ്‌കറിയ, ആന്റണി മാര്‍ട്ടിന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, ഷോണ്‍ ജോര്‍ജ്, ജോര്‍ജ്കുട്ടി കാക്കനാട്, മാത്യു കൊട്ടാരം, റിജോ വാളാന്തറ, ലോനപ്പന്‍ ചാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.