കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 4-ാം വാർഡ് വില്ലണി മിച്ചഭൂമി കോളനി കോവി ഡ് പോസിറ്റീവ് ആയതിനാൽ കണ്ടെയ്മെന്റ് സോണായി അടച്ചതിന്റെ അടിസ്ഥാന ത്തിൽ പ്രദേശത്തെ മുഴുവൻ വീടുകളിലും 1000 രുപ വിലവരുന്ന ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകൾ, പ്രതിരോധ മരുന്നുകൾ,സാനിറ്റൈസർ, മാസക്കു കൾ എന്നിവ കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് കമ്മറ്റിയും, നൈനാർ പള്ളിയും കോവിഡ് റിലീഫ് ഫണ്ട് ഉപയോഗിച്ച് വിതരണംചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായ ത്ത് മെമ്പർ വി.എൻ രാജേഷും, വില്ലണി ജുമാ മസ്ജിദ് ഉസ്താദ് അബ്ബാസ് മൗലവിയും ചേ ർന്ന് ഏറ്റുവാങ്ങി അഭയം പാലിയേറ്റീവ് സൊസൈറ്റി വോളണ്ടിയേഴ്സിന് നൽകി.

നൈനാർ പള്ളി ചീഫ് ഇമാം ഇജാസിൽ കൗസരി ,സെൻട്രൽ ജമാ അത്ത് പ്രസിഡന്റ് PM അബ്ദുൾ സലാം ,സെക്രട്ടറി ഫൈസി ചെറുകര ,വൈസ് പ്രസിഡന്റ് ഷെഫീഖ് താഴത്തു വീട്ടിൽ , ട്രഷറർ ഷംസുദീൻ തോട്ടത്തിൽ, അഭയം പാലിയേറ്റീവ് സൊസൈ റ്റി നോർത്ത് ചെയർമാൻ വി.ജി ഗോപീകൃഷ്ണൻ ,വില്ലണി ജമാ അത്ത് ഭാരവാഹികളായ അജുമോൻ പുതുക്കാട്ട് പറമ്പിൽ, ആലിക്കുട്ടി കരിനെച്ചി ,വോളണ്ടിയർമാരായ ബിനു MK, നിയാസ്, ഫാഫിഖ്, റഹിം, രാഹുൽ എന്നിവരും സന്നിഹിതരായി.