വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഡോ:എൻ.ജയരാജും,ശുഭേഷ് സുധാകരനും, സെബാ സ്റ്റ്യൻ കുളത്തുങ്കലും സ്ഥാനാർത്ഥികളാകുവാൻ സാധ്യത. നിലവിൽ കാഞ്ഞിരപ്പള്ളി എം. എൽ.എ ആയ Dr.എൻ.ജയരാജ് ചങ്ങനാശ്ശേരിയിൽ നിന്നും ഇക്കുറി ജനവിധി തേടുവാ നാണ് സാധ്യത. കേരള കോൺഗ്രസ്സ് സിറ്റിങ് സീറ്റായ ഇവിടെ എൻ.എസ്.എസ് വ്യക്ത മായ സ്വാധീനമുണ്ട്. ഒപ്പം ക്രൈസ്തവ വിഭാഗത്തിനും സ്വീകാര്യനായ വ്യക്തിയാണ് ജയരാജ്.
ഇത് ചങ്ങനാശ്ശേരിയിൽ അനുകൂലമായി മാറ്റുവാൻ കഴിയുമെന്നാണ് കേരള കോൺഗ്രസ്സ് പ്രതീക്ഷ.ജയരാജ് ചങ്ങനാശ്ശേരിയിലേക്ക് ചുവട് മാറുന്നതോടെ സിറ്റിങ് സീറ്റായ കാഞ്ഞി രപ്പള്ളിയിൽ മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും, കേരള കോൺഗ്രസ്സ് സം സ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗവുമായ സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്ഥാനാർത്ഥിയാവും. കാഞ്ഞിരപ്പള്ളി സി.പി.ഐ വിട്ട് കൊടുക്കുമ്പോൾ പകരം ജില്ലയിൽ തന്നെ മറ്റൊരു സീ റ്റാണ് അവർ ആവശ്യപ്പെടുന്നത്. ഏറ്റുമാനൂർ സീറ്റ് സി.പി.ഐ. ആഗ്രഹിക്കുന്നുണ്ടെ ങ്കിലും സിറ്റിങ് സീറ്റ് സി.പി.എം വിട്ട് നൽകില്ല. ഇവിടെ സുരേഷ് കുറുപ്പിന് പകരം വി.എൻ.വാസവൻ സ്ഥാനാർത്ഥിയാവും. കാഞ്ഞിരപ്പള്ളിക്ക് പകരം സി.പി.ഐക്ക് പൂഞ്ഞാർ സീറ്റ് വിട്ട് നൽകുവാനാണ് എൽ.ഡി.എഫ് ലെ ആലോചന. അങ്ങനെ വന്നാൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവും, നിലവിലെ ജില്ലാ പഞ്ചായത്തംഗവുമായ ശുഭേഷ് സുധാകരൻ സ്ഥാനാർത്ഥിയാവും. പാലായിക്ക് പകരം പൂഞ്ഞാർ എൻ.സി.പി ഏറ്റെടുക്കുവാൻ  തയ്യാറായാൽ സി.പി.ഐക്ക് കാഞ്ഞിരപ്പള്ളിക്ക് പകരം മറ്റ് എതെങ്കിലും ജില്ലയിൽ ആയിരിക്കും ഒരു സീറ്റ് ലഭിക്കുക.