തിരിച്ചു കിട്ടിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി എംഎ നിഷാദിന്റെ സമയോ ചിതമായ ഇടപെടലിലൂടെ…

എരുമേലി വെച്ചൂച്ചിറയിൽ നിന്നും സെന്റ് ആന്റണീസ് ബസിൽ കയറിയ സജി ജോസഫ്, എരുമേലിയിൽ ഇറങ്ങുന്നതിടെ 23300 രൂപയും രേഖകളും അടങ്ങിയ പേഴ്സ് പാന്റിന്റെ പോക്കറ്റിൽ നഷ്ടപെട്ടത് അറിഞ്ഞിരുന്നില്ല. ബസ് നിർത്തി ഇറങ്ങി കഴി ഞ്ഞ് പോക്കറ്റിൽ പരതിയപ്പോളാണ് പേഴ്സ് നഷ്ടപെട്ടത് അറിഞ്ഞത്. ഉടനെ പ്രൈവറ്റ് ബ സ് സ്റ്റാൻഡിൽ എത്തി പരിശോധിച്ചപ്പോൾ മിക്ക ബസിനും ഒരേ നിറത്തിൽ പെയി ന്റ്. ബസുകൾക്ക് ചുറ്റും വിഷമത്തോടെ കറങ്ങി നടക്കുന്നത് കണ്ട് കാര്യം തിരക്കിയ വിദ്യാർത്ഥിയോട് സജി തന്റെ സങ്കടം പറഞ്ഞു. സ്റ്റാൻഡിൽ കട നടത്തുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി എം എ നിഷാദിന്റെ അടുക്കൽ സജിയെ വിദ്യാർത്ഥി എത്തിച്ചു വിവരമറിയിച്ചു.

ഏത് ബസാണെന്നറിയാതെ എങ്ങനെ പേഴ്സ് തിരയും എന്ന വിഷമത്തിലായി നിഷാദും. അപ്പോഴാണ് തെളിവായി കയ്യിലെ ബസ് ടിക്കറ്റ് സജി കാട്ടിയത്. ബസിന്റെ പേരില്ലാ ത്ത ടിക്കറ്റായിരുന്നു അത്. വീണ്ടും നിഷാദും സജിയും വിഷമത്തിലായി. ടിക്കറ്റിൽ ബസിന്റെ റൂട്ടുണ്ടായിരുന്നു. ഇത് കണ്ട നിഷാദ് സ്റ്റാൻഡിൽ വെച്ചൂച്ചിറയിൽ നിന്നുള്ള ബസ് തിരയുമ്പോൾ സെന്റ് ആന്റണീസ് ബസിലെ കണ്ടക്ടർ ഇടക്കുന്നം വട്ടക്കാവ് സ്വദേശി എം കെ ബിജു ബസിൽ നിന്നും കിട്ടിയ പേഴ്സ് പോലിസ് സ്റ്റേഷനിൽ ഏൽപ്പി ക്കുന്നതിന് മുമ്പ് അവസാന ശ്രമം എന്ന നിലയിൽ ഉടമ ഉണ്ടോയെന്ന് ബസിൽ തിര ക്കുകയായിരുന്നു. നിഷാദും സജിയും എത്തിയതോടെ കാര്യങ്ങൾ ബോധ്യപ്പെട്ട ബിജു പേഴ്സ് സജിയ്ക്ക് നൽകി.സഹായിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി പറഞാന്‌ സജി മടങ്ങിയത്.