ജില്ലാ കേരളോത്സം ഇന്ന് മുതല്‍ 24 വരെ കാഞ്ഞിരപ്പള്ളിയില്‍ നടക്കും. 11 ബ്ലോക്കുകളില്‍നിന്നും ആറു നഗരസഭകളില്‍നിന്നുമായി 90 ഇനങ്ങളില്‍ രണ്ടായിരത്തിലേറെ മത്സരാര്‍ഥികള്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്തി ന്റെയും സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും സംയുക്താഭിമു ഖ്യത്തിലാണു മേള. ഇന്ന് ഉച്ചകഴിഞ്ഞു 2നു പേട്ട സ്‌കൂളില്‍നിന്ന് ആരം ഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കളക്ടര്‍ പി.കെ. സുധീര്‍ബാബു ഫ്‌ളാഗ് ഓഫ് ചെയ്യും.

തുടര്‍ന്നു ടൗണ്‍ ഹാളില്‍ ചേരുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹി ക്കും. 24നു വൈകുന്നേരം അഞ്ചിനു പേട്ടക്കവല തോംസണ്‍ മൈതാനത്തു ചേരുന്ന സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെ യ്യും. സുരേഷ് കുറുപ്പ് എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും. വൈകു ന്നേരം ആറിനു നടക്കുന്ന കലാസന്ധ്യ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍.എ ഉദ്ഘാടനം ചെയ്യും.