ഈരാറ്റുപേട്ട : പൂഞ്ഞാർ പഞ്ചായത്ത് 7-ാം വാർഡിലെ കിഴക്കേത്ത് സെജുവിന്റെ വീട് കനത്ത കാറ്റിലും മഴയിലും തകർന്നത് നിയുക്ത പൂഞ്ഞാർ എം എൽ എ അഡ്വ. സെ ബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു.  വാർഡ് മെമ്പർ കെ ആർ മോഹനൻ നായർ, കേ രളാ കോൺഗ്രസ് (എം) പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. അടിയന്തിരമായി നഷ്ട പരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് മീനച്ചിൽ താലൂക്ക് തഹസീൽദാർക്ക് നിർദ്ദേശം നൽകി.