എസ്എംവൈഎം മുണ്ടക്കയം ഫോറോനാ യുവജനങ്ങൾക്കായി ലെറ്റ്സ് ടോക്ക് എന്ന വെബിനാർ സീരീസ് ആരംഭിച്ചു. ആദർശ് കുര്യൻ എസ്.എം.വൈ.എം കാഞ്ഞിരപ്പ ള്ളി രൂപതാ പ്രസിഡന്റ് ലെറ്റ്സ് ടോക്ക് എന്ന വെബിനാർ സീരീസ് ഉദ്ഘാടനം ചെയ്തു. ഈ സീരീസിലെ ആദ്യ വെബിനാർ ഇന്ത്യ ഭരിക്കുന്നത് ജനാധിപത്യമോ പണാധിപത്യ മോ എന്ന വിഷയത്തെ കുറിച്ച് കാഞ്ഞിരപ്പള്ളി സെൻറ്  ഡോമിനിക് കോളേജ് പ്രൊ ഫസർ  ബിനോ പെരുന്തോട്ടം വെബിനാർ നയിച്ചു.

കാഞ്ഞിരപ്പിള്ളി രൂപതാ ഭാരവാഹികൾ, വിവിധ ഫൊറോനാ ഭാരവാഹികൾ, മുണ്ട ക്കയം ഫൊറോനയിലെ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഫാദർ. ജോസ് മാത്യു പറപ്പളളിൽ (എസ്. എം. വൈ. എം ഫൊറോന രക്ഷാധികാരി) ഫാ. സു നിൽ കൊച്ചുപുരക്കൽ (എസ്. എം. വൈ. എം രൂപതാ ഡയറക്ടർ) ഫാ. എബിൻ ടോം കുന്നത്ത് സി.എം.ഐ (എസ്. എം. വൈ. എം ഫൊറോന ഡയറക്ടർ) എന്നിവർ പങ്കെടുത്തു.