മുണ്ടക്കയം ഇളംകാട് കൊടുങ്ങാ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ഓട്ടു വിളക്കുകൾ മോഷണം പോയ സംഭവത്തിൽ ക്ഷേത്രം ശാന്തി  ചേർത്തല പടിഞ്ഞാറ്റ തുമ്പയിൽ പ്രസാദ് (45)  ക്ഷേത്ര മുൻ ശാന്തി ഇളംകാട് കൊടുങ്ങാ വെട്ടത്ത് സബിൻ (കുക്കു   30) എന്നിവരെ മുണ്ടക്കയം പോലീസ്  അറസ്റ്റ് ചെയ്തു.
ജൂൺ  1നു ക്ഷേത്ര ഭരണ സമിതി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നട ത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ഉണ്ടായത്.ക്ഷേത്രനിർമ്മാണം പൂർത്തീകരിക്കാ ത്തതിനാൽ തുറന്ന മുറിക്കുള്ളിൽ ആയിരുന്നു നിലവിളക്കുകൾ സൂക്ഷിച്ചിരുന്നത്
മാസപൂച മാത്രം ഉണ്ടായിരുന്ന ക്ഷേത്രത്തിൽ നിന്നും ഏപ്രിൽ ആദ്യ ആഴ്ച മുതൽ മെ യ്‌ 25 വരെയുള്ള ദിവസങ്ങളിലായാണ് മോഷണം നടന്നത്. സംഭവത്തെ പറ്റി പോലീ സ്  പറയുന്നതിങ്ങനെ…
ജൂൺ ഒന്നിന് പരാതി ലഭിച്ചതുമുതൽ ക്ഷേത്രവുമായി ബന്ധപ്പെടുന്ന മിക്ക ആളുകളെ യും സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ഇവരുടെ കാൾ വിശദാംശങ്ങൾ ശേഖരിച്ചതാണ്  പ്ര തികളെ  കണ്ടെത്താൻ സഹായിച്ചത്. ക്ഷേത്രം ശാന്തി പ്രസാദ് മാന്നാർ ഉള്ള നമ്പറുക ളിലേക്കു വിളിച്ചിരുന്നതായി കണ്ടു തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ  പ്രതികൾ കുറ്റം ഏൽക്കുകയായിരുന്നു. ഇപ്പോഴത്തെ ശാന്തി പ്രസാദ് പലദിവസങ്ങളിലായി ക്ഷേ ത്രത്തിൽ നിന്നും നിലവിളക്കുകൾ എടുത്ത് മുൻ ശാന്തി സാബിന്റ കാറിൽ എത്തി ക്കുകയും പ്രസാദ് ഇവ മാന്നാറിൽ കൊടുക്കുകയുമായിരുന്നു.
75000  രൂപയ്ക്കാണ് 106 ചെറുതും വലുതുമായ വിളക്കുകൾ വിറ്റത് .ഇതിനു മാർക്കറ്റി ൽ  3 ലക്ഷം രൂപ വില വരും.