ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാറും വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ, അംഗം അമ്പിളി ശിവദാസ് എന്നിവർക്കാണ് 37,000 രൂപയടങ്ങിയ പൊതി വഴിയിൽ കിടന്ന് കിട്ടിയത്. വാഴൂർ തീർഥപാദപുരം കുന്നേമാക്കൽ അനീഷ്‌ കുമാറിന്റേതായിരുന്നു പണം. അനീഷ്  ബൈക്കിൽ പോകവേ തെറിച്ചുവീണതാണ് പണം. പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ അനീഷ് പൊൻകുന്നം പോലീസ് സ്‌റ്റേ ഷനിലെത്തിയപ്പോഴാണ് തുക അവിടെ ലഭിച്ച വിവരം അറിഞ്ഞത്.
പൊൻകുന്നം സ്റ്റേഷനിൽ വച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസാണ് അനീ ഷിന് തുക കൈമാറി.പഞ്ചായത്തിന്റെ വാഹനത്തിൽ പ്രസിഡന്റും കൂട്ടരും യാത്ര ചെയ്യവേ പൊൻകുന്നത്തുവെച്ച് പണപൊതി വഴിയിൽ കിടന്ന് കിട്ടിയത്.