കാഞ്ഞിരപ്പള്ളി: മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ പതിനായിര ത്തോളം പേർക്കുള്ള സഹായം കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്റെയും മാധ്യമ പ്രവർത്തകരുടെ സംഘടനയായ മീഡിയ സെന്ററിന്റെയും നേതൃത്വത്തിൽ ശേഖരിച്ച് നൽകി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം മണ്ണർകാട്,തിരുവാർപ്പ്, കുമ രകം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് സഹായം എത്തിച്ച് നൽകി യത്.

അരി, പലചരക്ക്, കുടിവെള്ളം, തുണികൾ ഉൾപ്പടെയുള്ള ആവശ്യ സാധനങ്ങളാണ് ക്യാ മ്പിൽ വിതരണം ചെയ്തത്. സഹായം എത്തിച്ച് നൽകുന്നതിനായി പന്തലാനിയിൽ ടോമി ലോറി സൗജന്യമായി വിട്ട് നൽകി. ദുരിതാശ്വാസ സഹായ സമാഹരണത്തിനും സഹായം എത്തിച്ച് നൽകുന്നതിനും കാഞ്ഞിരപ്പള്ളി സി.ഐ ഷാജു ജോസ്, എസ്.ഐ എ.എസ് അൻസിൽ, എ.എസ്.ഐ സാബു എന്നിവർ നേതൃത്വം നൽകി.

3 കിലോമീറ്ററോളം വള്ളത്തില്‍ സഞ്ചരിച്ചാണ് പല ഒറ്റപ്പെട്ട വീടുകളിലും സഹായം എത്തിച്ചത്. വരും ദിവസങ്ങളിലും സഹായം തുടരുമെന്നും ധനസമാഹര ണത്തിനായി സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നതായും കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.