മുണ്ടക്കയം താലൂക്കാശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്ന ത് പരിഗണിക്കുമെന്ന് ആരോഗ്യ സാമൂഹ്യ നീതിവകുപ്പ് മന്ത്രി കെ. കെ. ശൈലജ .കൂട്ടിക്കലില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സാമൂഹി കാരോഗ്യകേന്ദ്രത്തിലെ ദന്തല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അവര്‍. മുണ്ടക്കയത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന തും ആലോചിക്കും. ഇതോടൊപ്പം നിയോജകമണ്ഡലത്തില്‍ കാരുണ്യ ഫാര്‍മസി സ്ഥാപിക്കുന്നതും പരിഗണനയിലാണ്.
ആരോഗ്യമേഖലയിലെ കോട്ടയത്തിന്റെ വളര്‍ച്ചയെ മന്ത്രി പ്രശംസിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ അത്യാധുനിക സജ്ജീകരണങ്ങളടക്കം പ്രകടമാ യ മാറ്റങ്ങളാണ കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായത്. ആര്‍ദ്രം പദ്ധ തിയുടെ വരവോടെ ആശുപത്രികളെ രോഗിസൗഹൃദമാക്കാനും ചികി ത്സ സൗകര്യമൊരുക്കാനും ചികിത്സാചെലവ് കുറയ്ക്കാനും സാധിച്ചി ട്ടുണ്ട്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവിലാ ണ് ദന്തല്‍ യൂണിറ്റ് നിര്‍മ്മിച്ചത്. ഇതുവരെ 11 പി.എച്ച്.സികള്‍ കുടുംബാ രോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട് അവര്‍ പറഞ്ഞു.
ചടങ്ങില്‍ പി.സി. ജോര്‍ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം. എല്‍.എ മാരായ കെ. ജെ തോമസ്, ജോര്‍ജ് ജെ മാത്യു,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്,കോട്ടയം ഗവ.ദന്തല്‍ കോളേജ് പ്രിന്‍ സിപ്പാള്‍ ഡോ. വി. ടി ബീന,കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെച്ചൂര്‍ തങ്കപ്പന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. രാജേഷ്,ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളായ ലീലാമ്മ കുഞ്ഞുമോന്‍,റോസമ്മ അഗസ്റ്റി, പി.എ ഷെമീര്‍, ശുഭേഷ് സുധാകരന്‍,ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗ ങ്ങള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി സ്വാഗത വും അസി.ദന്തല്‍ സര്‍ജന്‍ ഫിലിപ്പ് ഇ കോലാടി നന്ദിയും പറഞ്ഞു.