കാഞ്ഞിരപ്പള്ളി:പോലീസ് സ്‌റ്റേഷന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാ ണോദ്ഘാടനം 26ന് വൈകിട്ട് നാലിന് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നടക്കും.സിവില്‍ സ പ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തും. എട്ട് വര്‍ഷമായി പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലാണ് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തി ക്കുന്നത്.റവന്യൂ വകുപ്പ് വിട്ടു നല്‍കിയ സ്ഥലത്താണ് പോലീസ് സ്റ്റേഷന് സ്വന്തമായി കെ ട്ടിടം നിര്‍മിക്കുന്നത്. നിലവില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന പഴയ താലൂക്ക് ഓ ഫിസ് കെട്ടിടത്തിന്റെ സമീപത്തെ 10.99 സെന്റ് ഭൂമിയാണ് വിട്ടു നല്‍കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നില നിര്‍ത്തികൊണ്ടാണ് ഉപയോഗാനുമതി നല്‍കി യത്. ഫെബ്രുവരിയില്‍ 34 ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതിന് ഭരണാ നുമതി ലഭിച്ചിരുന്നു. പദ്ധതി മൂന്ന് ഘട്ടമായി പൂര്‍ത്തിയാക്കും. മുന്ന് നിലകളുള്ള കെട്ടിട ത്തിന് 1.85 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചത്. ആദ്യ നി ലയില്‍ പോലിസ് സ്റ്റേഷനും രണ്ടാമത്തെ നിലയില്‍ സി.ഐ ഓഫീസും,ട്രാഫിക് യൂണിറ്റും ഏറ്റവും മുകളില്‍ പോലീസുകാര്‍ക്ക് വിശ്രമസ്ഥലവും ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. സംസ്ഥാന പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പ നി മുഖേനയാണ് നിര്‍മാണം. നാല് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 37 പോലീസ് ഉദ്യോഗ സ്ഥരാണ് നിലവില്‍ സ്റ്റേഷനിലുള്ളത്. മിനി സവില്‍ സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിര്‍മാണോദ്ഘാടന അവലോക ന യോഗം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡ ന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോ സഫ്,വൈസ് പ്രസിഡന്റ് പി.എ ഷെമീര്‍,ഡി.വൈ.എസ്.പി എസ്.മധുസൂതനന്‍, സി. ഐ ഷാജു ജോസ്,അഡീഷണല്‍ എസ്.ഐ എം.എസ് ഷിബു, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റെ കെ.പി സുചീലന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനമൈത്രി സമിതിയംഗ ങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.