കാഞ്ഞിരപ്പള്ളി ഐ എച് ആർ ഡി കോളേജിന് കെട്ടിട നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ആവശ്യമായ 5 ഏക്കർ സർക്കാർ/ പുറമ്പോക്കു ഭൂമി കാഞ്ഞിരപ്പ ള്ളി പ്രദേശത്തു ലഭ്യമല്ലാത്തതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഐ എച് ആർ ഡി കോളേജിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങാ നുള്ള നടപടികൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കലി ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ഇതിനായി വെള്ളം, വഴി എന്നീ സൗകര്യങ്ങളുള്ള കെട്ടിട നിർമാണത്തിനും ഗ്രൗണ്ട് നിർ മാണത്തിനും പര്യാപ്തമായ  5 ഏക്കർ  വെറും ഭൂമി കാഞ്ഞിരപ്പള്ളിയിലോ പരിസര പ്രദേശങ്ങളിലോ ആവശ്യമുണ്ട്. ഇപ്രകാരം സ്ഥലം വിൽക്കുവാൻ താല്പര്യമുള്ള ഉടമ കൾ നേരിട്ട് സ്ഥല വിവരങ്ങളും പ്രതീക്ഷിക്കുന്ന വിലയും കാണിച്ചു 15.12.2019 നകം രേഖാ മൂലം കോളേജ് അധികൃതരെ  അറിയിക്കണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ  നിർദേശാനുസരണം ആവശ്യപ്പെടുന്നു . കൂടുതൽ വിവരങ്ങൾക്ക് 8547005075.