കാഞ്ഞിരപ്പള്ളി: മേഖലയുടെ വിവിധ പ്രദേശങ്ങളില്‍ പോലീസ് പരിശോധ ന കര്‍ശനമാക്കി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ റോഡില്‍ മൂന്ന് ജീവനുക ള്‍ പൊലിഞ്ഞതിനെത്തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. ചെറു തും വലുതുമായ മുപ്പതോളം അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മുന്നൂറോളം പെറ്റിക്കേസ് പിടിച്ചതില്‍ ഹെല്‍മറ്റ് ധരി ക്കാത്തതിനു മാത്രം 106 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഒപ്പം മദ്യപിച്ച് ബൈക്ക് ഓടിച്ചതിന് ഏഴു കേസുകളും പരിധിയില്‍ കൂടുതല്‍ ആളുകളെ ബൈക്കില്‍ കയറ്റിയ തിന് ഏഴു കേസുകളും രജിസ്റ്റര്‍ ചെയ്തതായി കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.
പ്രളയ ദുരന്തം മൂലം പലപ്പോഴും പരിശോധനക്ക് അയവ് വന്നതിനെത്തു ടര്‍ന്ന് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വീണ്ടും പരിശോധന കര്‍ശനമാക്കിയത്. ഹെല്‍മറ്റ് ധരിക്കാത്തതും അമിത വേഗതയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.