പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പ വി.കുമാര്‍ ഐ.എഫ്.സിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക ചുവയുള്ള പോസ്റ്റുകളിട്ട അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ പ്രതിയെ പോലീസ് തിരയുന്നു. കുമളി റോസാപ്പൂ കണ്ടം കിണറ്റിന്‍ കരയില്‍ സജിമോന്‍ സലീ മിനെയാണ് പോലീസ് തെരയുന്നത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് ഡെപ്യൂട്ടി ഡയറക്ടക്കെതിരെ ദാസ്യവേല ആരോപണം ഉന്നയിച്ച സജിമോന്‍ വകുപ്പുമന്ത്രിക്കും പ്രിന്‍സിപ്പല്‍ ഫോറ സ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് വിജിലന്‍സ് നട ത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന കണ്ടത്തി തള്ളിയിരുന്നു. ജീവനക്കാരിയും ഇത് നിഷേധിച്ചിരുന്നു.

[vsrp vsrp_id=”” class=””]ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഡെപ്യൂട്ടി ഡയറക്ട ക്കെതിരെ ആക്ഷേപിക്കുന്നതിന് ഇയാള്‍ തുനിഞ്ഞത്.നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ക്കെതിരെ ക്രൈം ബ്രാഞ്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.കഴിഞ്ഞ ദിവസം സജിമോന്റെ ജാമ്യാപേക്ഷ തൊടുപുഴ സെഷ ന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളി ഭാഗത്തുള്ള ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയുക യാണന്ന വിവരത്തിന്റ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തി യെങ്കിലും ഇയാള്‍ ഇവിടു നിന്ന് മുങ്ങിയിരുന്നു.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീ സ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സൈലന്റ് വാലിയില്‍ മാതൃകാപരമായ പല പദ്ധതികളും നടപ്പാക്കി ശ്രദ്ധ നേടിയ ശേഷമാണ് ശില്‍പ്പ വി കുമാര്‍ തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പ്രോജക്ട് മേധാവിയായി ചുമതലയേറ്റത്.