കോവിഡ് 19 ൻ്റെ വ്യാപനം തടയുവാനുള്ള സംസ്ഥാന സർക്കാരിൻ്റെ യജ്ഞത്തിനൊ പ്പം പങ്ക് ചേർന്ന് കാഞ്ഞിരപ്പള്ളി സ്വദേശി നടത്തുന്ന ഒറ്റയാൾ പോരാട്ടം ശ്രദ്ധേയമാകു ന്നു. മത്സ്യ വ്യാപാരി കൂടിയായ നജീബ് ചാലക്കുടിയാണ് മാതൃകാപരമായ പ്രവൃത്തി യിലൂടെ ശ്രദ്ധേയനാകുന്നത്.
കോവിഡ് 19 ന് തടയിടുവാനായി  സംസ്ഥാന സർക്കാർ ആരംഭിച്ച ബ്രേക്ക്  ദി ചൈൻ പദ്ധതിക്ക് പിന്തുണ ഏറുകയാണ്. സർക്കാരിൻ്റെ നിർദേശം ഉൾക്കൊണ്ട് കാഞ്ഞിരപ്പ ള്ളി സ്വദേശി നജീബ് ചാലക്കുടി നടത്തുന്ന ഒറ്റയാൾ പോരാട്ടം ഏവർക്കും മാതൃകയായി കഴിഞ്ഞു.കാഞ്ഞിരപ്പള്ളി പേട്ട കവലയിലും ബസ് സ്റ്റാൻഡിലും കുരിശു കവലയിലും എന്നു വേണ്ട ജനങ്ങൾ   കൂടുന്നിടത്തെല്ലാം സാനിറ്റെസർ തളിച്ച് രോഗവ്യാപനം തടയുക യാണ് നജീബ്. സാനിറ്റെസറും ഡെറ്റോളും ചേർന്ന മിശ്രിതം ജാറിൽ നിറച്ചാണ് സ്പ്രേ ചെയ്യുന്നത്. ഒപ്പം ചുരുങ്ങിയ വാക്കുകളിൽ ബോധവത്ക്കക്കരണവുമുണ്ട്. ബസുകളുടെ ഉള്ളിലും  വെയ്റ്റിംറ്റിംഗ് ഷെഡും അടക്കമാണ് വൃത്തിയാക്കുന്നത്. കൂടാതെ തന്റെ വാഹനവും കൊറോണക്കെതിരെയുള്ള മുൻകരുതൽ നടപടികളുടെ പ്രചരണത്തിനായി ഇദ്ദേഹം ഉപയോഗിക്കുന്നു.
വഴിയാത്രക്കാർക്കും ബസ് ജീവനക്കാർക്കും നാട്ടുകാർക്കുമായി കാത്തിരപ്പള്ളി ബസ് സ്റ്റാൻഡ് ,പേട്ട കവല, കുരിശുങ്കൽ എന്നിവിടങ്ങളിലായി  വാഷിംഗ് കോർണറുകളും നജീബ് സ്ഥാപിച്ചിട്ടുണ്ട്,.ജനമൈത്രി പോലിസിൻ്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധ തിക്കായുള്ള പണചെലവുകൾ ഇദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.