കാഞ്ഞിരപ്പള്ളി:ചരിത്ര പ്രസിദ്ധവും പുരാതന മരിയൻ തീർഥാടന കേന്ദ്രവുമായ  കാ ഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടു നേന്പാചരണത്തിനും മാതാവിന്‍റെ പിറവി ത്തിരുനാളിനും അനുബന്ധിച്ച് മരിയൻ തീർത്ഥാടനം നടന്നു.തീർത്ഥാടന റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

11.30ന് കത്തീഡ്രല്‍ നിന്നും ആരംഭിച്ച മരിയന്‍ തീര്‍ഥാടനം പഴയ പള്ളിയി ലെത്തിയത്തോടെ രൂപത സഹായ മെത്രന്‍ മാര്‍ ജോസ് പളിക്കല്‍ മരിയന്‍ സന്ദേശം നല്‍കി.കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ പഴയപള്ളിയിലേക്ക് നടത്തിയ മരിയന്‍ തീര്‍ത്ഥാടനം റോജിന്‍ കണ്ണിമാന്‍ കുന്നേലിനു പതാക കൈമാറി പൊന്‍കുന്നം ഫൊറോന ഡയറക്ടര്‍ ഫാ. എബി വാണിയാപുരക്കല്‍ ഫ്‌ലാഗ് ഓഫ് ചെയതു.അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സ്‌കറിയ മറ്റത്തില്‍, സി. എം. എല്‍ രൂപതാ പ്രെസിഡന്റ് ജെറിന്‍ നെടുംതകിടി എന്നിവര്‍ പങ്കെടുത്തു.ആറിന് 10ന് മോസ്റ്റ്  റവ.ഡോ. സാമൂവൽ മാർ ഐറേനിയോസ് മെത്രപ്പോലീത്ത  മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.

 

ത്തിയത്തോടെ