രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ . എക്സൈസ് നികുതിയിൽ എട്ട് രൂപ മുതൽ കുറവ് വരുത്തിയതിനാലാണ് വില കറയുന്നത്. പെട്രോ ളിന് എട്ടും ഡീസലിന് ആറും രൂപയാണ് കുറച്ചത്. ഇതോടെ സംസ്ഥാന സർക്കാരിന്റെ നികുതി വിഹിതത്തിലും കുറവുണ്ടാകും. ഈ സാഹചര്യത്തിൽ പെട്രോളിന് കേരളത്തി ൽ ഒൻപതും ഡീസലിന് ഏഴും രൂപ കുറയും. കേന്ദ്രം കുറച്ച എക്സൈസ് നികുതിയാണ് ഇത്. പ്രാബല്യത്തിൽ വരുമ്പോൾ പെട്രോൾ ലിറ്ററിന് 9.50രൂപയോളവും ഡീസൽ ലിറ്ററി ന് 7 രൂപയോളവും കുറയും.

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുറയാ ന്‍ ഇടയായത്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പെട്രോള്‍, ഡീസല്‍ എക്‌ സൈസ് തീരുവ കുറച്ചതായി പ്രഖാപിച്ചത്. വിലക്കുറവ് ഞായറാഴ്ച രാ വിലെ മുതല്‍ നിലവില്‍ വരും. പാചക വാതക സിലണ്ടറിന് 200 രൂപ സ ബ്‌സിഡിയും പ്രഖ്യാപിച്ചു. 12 സിലണ്ടറുകള്‍ക്കാണ് സബ്‌സിഡി. പ്രധാനമ ന്ത്രിയുടെ ഉജ്വലപദ്ധതിക്കു കീഴിലുള്ള ഒന്‍പത് കോടി ആളുകള്‍ക്കാണ് സ ബ്‌സിഡി ലഭിക്കുക.

നിര്‍മാണ സാമഗ്രികളുടെ വില പിടിച്ചുനിര്‍ത്താന്‍ ഇരുന്പ്, ഉരുക്ക്, സി മ ന്റ് വിലകുറയ്ക്കാനുള്ള നടപടിയും സ്വീകരിച്ചതായി നിര്‍മല സീതാരാ മന്‍ അറിയിച്ചു. സിമിന്റിന്റെ ലഭ്യത കൂട്ടി വില കുറയ്ക്കും. സ്റ്റീലിന്റെ ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ചുമത്തും- ധനമന്ത്രി ട്വിറ്ററില്‍ പ റഞ്ഞു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെയാണ് പെ ട്രോള്‍, ഡീസല്‍ തീരുവ കുറയ്ക്കാന്‍ കേന്ദ്രം തയാറായത്. പണപെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താനാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നടപടി.