കാഞ്ഞിരപ്പള്ളി ബൈപാസിന് 78.69 കോടി രൂപയുടെ കിഫ്ബി അംഗീകാരമായി ഡോ. എന്‍.ജയരാജ് എം.എല്‍.എ

കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണത്തിനുള്ള 78.69 കോടി രൂപയുടെ കിഫ്ബി അംഗീ കാരമായതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ അറിയിച്ചു. ഇന്ന് (25042018) തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബി എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

പദ്ധതിക്ക് ഏറ്റെടുക്കേണ്ടി വരുന്ന കാഞ്ഞിരപ്പള്ളി വില്ലേജിലെ 24 സര്‍വേ നമ്പറുകളില്‍ പ്പെട്ട 308.13 ആര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്‍പ്പെടെയാണ് തുക അനുവദിച്ചിരിക്കുന്നത്. 2013ലെ കേന്ദ്ര നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭരണാനുമതി ഉത്തരവ് ജില്ലാ കളക്ടര്‍ക്ക് ലഭിച്ചാലുടന്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാമെന്നും എം.എല്‍. എ. അറിയിച്ചു.