മസ്ജിദുകൾ സമാധാനത്തിന്റെ കേന്ദ്രങ്ങളാണന്നും പ്രവാചകചര്യ പിൻപറ്റിയുള്ള ജീ വിതമാണ് വിശ്വാസികൾക്ക് ആവശ്യമെന്നും പാണക്കാട് റഷീദലി ഷിഹാബ് തങ്ങൾ. പുതുതായി നിർമിച്ച പെരുവന്താനം ജുമാ മസ്ജിദ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.  ഏകോതര സഹോദര ഐക്യം  മതസൗഹാർദ്ദമുണ്ടാകും. അതി ന് പെരുവന്താനം മാതൃകയാണ്. പള്ളിയിലെ ആരാധനാ കർമങ്ങൾ സജീവമായാൽ നാടി ന്റെ ഉയർച്ചക്ക് വഴി തുറക്കുമെന്നും അദ്ദേഹംപറഞ്ഞു.
ജമാഅത്ത് പ്രസിഡന്റ് എൻ.കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം ഡീൻ കുര്യാക്കോസ് എംപി  ഉദ്ഘാടനം ചെയ്തു.കോട്ടയം താജ് പള്ളി ഇമാം ഷിഫാർ മൗലവി, ഇ.എസ് ബിജിമോൾ എംഎൽഎ, ചീഫ് ഇമാം കെ.എൻ സു ബൈർ മൗലവി, ജമാഅത്ത് സെക്രട്ടറി ടി.കെ ഇബ്രാഹിംകുട്ടി, ഫാ.തോമസ് നലൂർകാലാ യിൽപറമ്പിൽ, എം.എസ് മോഹനൻ, പി.വൈ നിസാർ, ഈസാ മൗലവി, ,കരുവാരുകു ണ്ട് പഞ്ചായത്ത് പ്രസിഡൻറ് പി .ഷൗക്കത്തലി, അബ്ദുൽ റഹിം മൗലവി, എം.ടി റഷീദ്, പി.എസ് അബ്ദുൽ ഖാദർ, ഷാജഹാൻ മoത്തിൽ, എം.എസ് ഷെജിമോൻ, ടി.എസ് സൈനു ദീൻ, ടി.എ ഷെഫീക്ക്, പി.വൈമുഹമ്മദ് ഹാരിസ്, സി.എസ് നാസർ, കെ.എ മുഹമ്മദ് സാലിഹ്, ടി.പി ഹനീസ്, ടി.വൈ ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.  മoത്തിൽ ഷാജ ഹാന്റെ പേരിൽ പള്ളിക്കു സമീപമുള്ള 40 സെന്റ് സ്ഥലം അദ്ദേഹം പള്ളിക്കായിസംഭാ വനയായി നൽകിയതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.