മുണ്ടക്കയം:  സി.പി.എം.മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന താന്‍ കോണ്‍ഗ്രസില്‍ ചേര്‍ ന്നു ആന്റോ ആന്റണി എം.പി.യുടെ ലോങ് മാര്‍ച്ചില്‍ അണിചേരുമെന്ന്  ടി.പ്രസാദ് വാ ര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  സമൂഹത്തെ  മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു രാജ്യത്തെ കീറിമുറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ  നിലപാടിനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള മതേതരപ്രസ്ഥാനങ്ങള്‍ക്കെ കഴിയു എന്നു ബോധ്യ പ്പെട്ടതിനെതുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍തീരുമാനമെടുത്തത്.
ന്യൂനപക്ഷ വിഭാഗത്തോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന ഭീകരത നീതികരിക്കാനാവില്ല, ശബ  രിമല വിഷയത്തില്‍ ഇരട്ടത്താപ്പു കാട്ടുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വ ഞ്ചിക്കുകയാണ്. ഇതില്‍ വ്യക്തമായ നിലപാടോടെ മുന്നോട്ടുപോയതു കോണ്‍ഗ്രസ് മാത്ര മാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ രാജ്യത്തിന്റെ നിലനില്‍പ്പിനു കോണ്‍ഗ്രസ് അനിവാര് മാണന്ന തിരിച്ചറിവിലാണ് താന്‍ കോണ്‍ഗ്രസിലേക്കു കടന്നുവരുന്നതെന്നും  പ്രസാദ് പറ ഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്  നൗഷാദ്ഇല്ലിക്കല്‍, പഞ്ചാ യത്ത് പ്രസിഡന്റ് കെ.എസ്.രാജു, ബ്ലോക് സെക്രട്ടറി ബോബി, കെ.മാത്യു,ഐ.എന്‍.ടി. യു.സി. നേതാക്കളായ കെ.കെ. ജനാര്‍ദ്ദനന്‍, ടി.ടി.സാബു എന്നിവരും പങ്കെടുത്തു.