ഭവനങ്ങളില്‍ വിഷരഹിത പച്ചക്കറി ഉല്പാദിപ്പിച്ച് ഭക്ഷ്യോല്പാദനരംഗത്ത് സ്വയം പ ര്യാപ്തത നേടണമെന്നും ഇതിനായി കത്തോലിക്ക കോണ്‍ഗ്രസ് ആവിഷ്ക്കരിച്ച് നടപ്പാ ക്കിവരുന്ന പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണെന്നും ഡോ. എന്‍. ജയരാജ എം.എല്‍.എ.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ സമൃദ്ധിയുടെ ഏദന്‍തോട്ടം പദ്ധതി പ്രകാരമുള്ള പച്ചക്കറി വിത്തുവിതരണത്തിന്‍റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം കരിക്കാട്ടൂര്‍ സെന്‍റ് ആന്‍റണീസ് പാരീഷ് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു ഡോ.എന്‍. ജയരാജ്. കോവിഡ് കാലഘട്ടത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് നടത്തിയ വിവിധ പ്രവ ര്‍ത്തനങ്ങള്‍ അനുകരണീയവും മാതൃകാപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രൂപതാ പ്രസിഡന്‍റ് ജോമി കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ രൂപതാ ഡയറക്ടര്‍ റവ. ഡോ. മാത്യു പാലക്കുടി ആമുഖസന്ദേശവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണവും നടത്തി. കരിക്കാട്ടൂര്‍ ഇടവക വികാരി ഫാ. ജോസുകുട്ടി ഇടത്തിനകം, രൂപതാ ജനറല്‍ സെക്രട്ടറി റെജി കൊച്ചുകരിപ്പാപറമ്പില്‍, ഗ്ലോബല്‍ സമിതിംഗം ജെയിംസ് പെരുമാകുന്നേല്‍, കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക ഫോറം രൂപതാ കോ-ഓര്‍ഡിനേറ്റര്‍ സണ്ണിക്കുട്ടി അഴകമ്പ്രായില്‍ എന്നിവര്‍ പ്രസംഗിച്ചു.