നൂറ്റാണ്ടുകളുടെ  ചരിത്രം പേറുന്ന  പെരുവന്താനം മുസ്ലിം പള്ളി പുതിയ രൂപത്തിൽ. 400 വർഷത്തെ പരമ്പര്യം 200 വർഷത്തെ ജമാഅത്ത് സംവിധാനമുള്ള പെരുവന്താനം ജു മാ മസ്ജിദ് കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ പള്ളിയുടെ നിർമ്മാണം പൂർത്തീക രിച്ചത്.
1845ൽ ആണ് പെരുവന്താനത്ത് ആദ്യ മുസ്ലിംപള്ളി നിലവിൽ വന്നത് .അതിനുമുമ്പ് ന മസ്കാരത്തിനായി താൽകാലിക സംവിധാനമാണ് ഇവിടെ ഉണ്ടായിരുന്നത്.  കോലാഹ ലമേട് ,പീരുമേട് തുടങ്ങിയ സ്ഥലങ്ങളിൽ മതപ്രചാരണ പ്രവർത്തനവും. നമസ്കാരം ഒ ക്കെയായി കഴിഞ്ഞുകൂടിയിരുന്ന പീരു ബാബ എന്ന സൂഫിവര്യൻ ആണ് ആദ്യ പള്ളി ഇവിടെ നിർമ്മിച്ചത്. സൂഫിവാര്യനായിരുന്ന പീരുബാവയുടെ  പേരിൽ നിന്നാണ്‌ പ്ര ദേശ കത്ത പീരുവന്തതനം എന്ന തമിഴ് വിളി പേരായത്.പിന്നീട് പെരുവന്താനം എന്ന സ്ഥലനാമം ഉണ്ടായതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ പള്ളി രണ്ട്  നിലകളിലായി ആയിരുന്നു പണിതിരുന്നത്. തമിഴ്നാട്ടിലെ മധുരയിൽ നിന്നും എത്തിയ റാവുത്തർമാർ നമസ്കാരത്തിനായി തടി ഉപയോഗിച്ചാണ് ആദ്യകാലത്ത് പള്ളി ഇവിടെ നിർമ്മിച്ചത് .
അക്കാലത്ത് കട്ടപ്പന, കുമളി , ഇടുക്കി ജില്ലയിലെ മറ്റിടങ്ങളിൽ നിന്നും  ഇസ്ലാം മതവി ശ്വാസികൾ മരിച്ചാൽ ഖബറടക്കിയത് പള്ളിയോട് അനുബന്ധിച്ചുള്ള കബർസ്ഥാനിൽ ആയിരുന്നു. റോഡ് വാഹന ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത്  അത് കാൽ നടയായും കാളവണ്ടിയിലും മറ്റുമാണ് മൃതദേഹം ഇവിടെ എത്തിച്ച് ഖബറടക്കിയത് എ ന്ന് പഴമക്കാർ പറയുന്നു.  ഇസ്ലാം പ്രചാരകൻ ആയിരുന്ന സയ്യിദ് സുലൈമാൻ ഹസ്സൻ ഖാദരിയ്യ തങ്ങൾ മരിച്ചപ്പോൾ ഈ പള്ളിക്ക് സമീപം ആണ് ഖബറടക്കിയത് എന്നും പറ യപ്പെടുന്നു. പെരുവന്താനം ആയപ്പാറ ഹാജി മുഹമ്മദ് കുട്ടി റാവുത്തരുടെ നേതൃത്വ ത്തിലാണ് ആദ്യപള്ളി പുതുക്കിപ്പണിതത് .1955 ജനുവരി 28 മുതൽ പള്ളിയിൽ പള്ളി യിൽ വെള്ളിയാഴ്ച്ച നമസ്ക്കാരവും ,മദ്രസ വിദ്യാഭ്യാസവും ആരംഭിച്ചു.
കാലപ്പഴക്കത്തിൽ ബലക്ഷയം ആയതിനെ തുടർന്നാണ് പഴയപള്ളി കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിച്ചത് പള്ളിയുടെ പുനർനിർമ്മാണത്തിനായി 2018 ഫെബ്രു വരി 16ന് മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് അംഗം അൽഹാജ് അബ്ദുൽ ഷുക്കൂർ മൗലവിയായിരുന്നു തറക്കല്ല് 2018 ഫെബ്രുവരി 16ന് ഇട്ടത്. രണ്ടു വർഷം കൊണ്ട് ഇരുനില കളായി പള്ളി കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു .ജനുവരി 12 ആണ് പുതിയ പള്ളിയുടെ ഉദ്ഘാടനം  വക്കഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ  നിർവഹിക്കും. ഉദ്ഘാടന വേളയിൽ വിവിധ രാഷ്ട്രീയ മത സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ജാതിമതഭേദമന്യേ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ്  പുതിയ പള്ളി സന്ദർശിച്ചു നടത്തിയത് .  പള്ളിയിലേക്ക് വെള്ളമെടുക്കുന്ന കിണറും വ്യത്യസ്തമാണ് ചതുരാകൃതിയിൽ കല്ലു കൊണ്ട് കെട്ടിയ കിണർ ആണ് ഇവിടെ ഉള്ളത് വെള്ളം കോരിയെടുക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ ഇരുമ്പു കപ്പിയും , ഒറ്റക്കല്ലിൽ തീർത്ത ടാങ്കും പഴയുടെ ഓർമ്മയ്ക്കായി ഇന്നും നിലവിലുണ്ട്.