വായന മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, അക്ഷരങ്ങളെ ഞങ്ങള്‍ക്കു പേ ടിയില്ല എന്ന മുദ്രാവാക്യം നെഞ്ചിലേറ്റി എ.കെ.ജെ.എം. സ്‌കൂളിലെ മുഴു വന്‍ വിദ്യാര്‍ത്ഥികളും സ്വന്തമായി കയ്യെഴുത്തു മാസിക തയ്യാറാക്കി അ വരുടെ സര്‍ഗ്ഗാത്മകതയ്ക്ക് രൂപവും മികവും നല്‍കി. കുട്ടികള്‍ക്ക് നിര്‍ ലോഭം പ്രോത്സാഹനം നല്‍കിയ മാതാപിതാക്കളുടെയും അധ്യാപകരുടെ യും സാന്നിദ്ധ്യത്തില്‍ ഡോ. ജേക്കബ് തോമസ് ഐ.എ.എസ്. കയ്യെഴുത്തു മാസികകള്‍ പ്രകാശനം ചെയ്യുകയും മികച്ച മാസികകള്‍ക്കുള്ള സമ്മാനങ്ങ ള്‍ വതരണം നടത്തുകയും ചെയ്തു.

എഴുത്തും വായനയുമാണ് വിദ്യാര്‍ത്ഥികളെ മികവുറ്റവരാക്കുന്നതെന്നും ചെറുപ്പം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള പരിശീലനം നല്‍ക ണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ലൊയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഡോ. ബിനോയി ജേക്ക ബ് എസ്.ജെ മുഖ്യ പ്രഭാഷണം നടത്തി. പി.റ്റി.എ. പ്രസിഡന്റ് ജോഷി അ ഞ്ചനാട്ട്, സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റീഫന്‍ സി. തടം എസ്.ജെ, സ്‌കൂള്‍ പ്രിന്‍സി പ്പാള്‍ ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പി ച്ച് സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ അശ്വിന്‍ പി. കൃതജ്ഞത അര്‍പ്പിച്ചു.