കോരുത്തോട്: ഭിന്നശേഷിയുള്ള വയ്‌സകയെ പഞ്ചായത്തംഗം പീഡിപ്പിച്ചതായി ആരേപ ണം. ആശുപത്രിയില്‍ ചികിത്സ തേടിയ അന്‍പതുകാരിയായ സ്ത്രീ യുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് മെംബര്‍ കെ.കെ തങ്കപ്പനെ തിരെ പോലീസ് കേസെടുത്തു.

കോസഡിയില്‍ തനിച്ച് താമസിക്കുന്ന അമ്പതുകാരിയാണ് ആരോപണവുമായി ആശുപ ത്രയില്‍ കഴിയുന്നത്.വീട് നല്‍കാമെന്ന് പറഞ്ഞ് ഏഴിന് രാത്രിയില്‍ വീട്ടിലെത്തി പീഡി പ്പിക്കുകയായിരുന്നു എന്നാണ് മൊഴി.
എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണന്ന് പഞ്ചായത്തംഗം അറിയിച്ചതായും കുടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് ആരോപണ വിധേയനായ പഞ്ചായത്തംഗം രാജിവെ യ്ക്കണമെന്നാവിശ്യപ്പെട്ട് സി.പിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.