മുൻ കാഞ്ഞിരപ്പള്ളി എം.എൽ.എയും കേന്ദ്രമന്ത്രിയുമായിരുന്ന അൽഫോൻസ് കണ്ണ ന്താനം കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയാകും. ബി.ജെ.പി കേന്ദ്ര കമ്മി റ്റിയുടെതാണ് തീരുമാനം.2006ലായിരുന്നു അദ്ദേഹം എം.എൽ.എയായത്. എൽ.ഡി. എഫ് സ്വതന്ത്രനായിട്ടായിരുന്നു വിജയിച്ചത്.തുടർന്ന് ബി.ജെ.പിയിൽ ചേർന്ന കണ്ണന്താ നം കേന്ദ്രമന്തിയായി. നിലവിൽ രാജസ്ഥാനിൽ നിന്നുമുള്ള രാജസഭാംഗമായ കണ്ണന്താ നത്തിന് 2023 വരെ കാലാവധിയുണ്ട്.

ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗമായ കണ്ണന്താനം കോട്ടയം മണിമല സ്വദേ ശിയാണ്. ‘ദേവികുളം സബ്കളക്ടർ, ‘മിൽമ’ മാനേജിങ്ങ് ഡയറക്ടർ,കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാ ക്കളിലൊരാളായി ഇദ്ദേഹത്തെ TIME ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുക്കുക യുണ്ടായി.

  • 1953 ഓഗസ്റ്റ് 8-ന്‌ കേരളത്തിലെ കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ അൽഫോന്സ് ജനിച്ചു.
  • 1968-ൽ 42% മാർക്കോടെ പത്താം തരം വിജയിച്ചു.
  • 1979-ൽ സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.
  • 1979-81- ഐ.എ.എസ് അക്കാദമിയിൽ പരിശീലനം.
  • 1981-1983- ദേവികുളം സബ്കളക്ടർ.
  • 1983-1985- വിദ്യാഭ്യാസ സെക്രട്ടറി.
  • 1985-88- മിൽമ എന്നു പരക്കെ അറിയപ്പെടുന്ന കേരളാ മിൽക്ക് ഫെഡറേഷൻറെ മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ്.
  • 1988-1991- കോട്ടയം ജില്ലാ കളക്ടർ.
  • 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി.
  • 1992-2000- ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി ചെയർമാൻ.
  • 2001- ഗതാഗതം.
  • 2001- എൻട്രന്സ് എക്സാം ചെയർമാൻ.
  • 2001-2005- ലാന്ഡ് യൂസ് കമ്മീഷണർ.
  • 2005-06- ലാന്ഡ് റവന്യൂ കമ്മീഷണർ.
  • 2006 – രാക്ഷ്ട്രീയത്തിലേക്ക്-കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2011 മാർച്ച് – ബി.ജെ.പി.യിൽ ചേർന്നു.
  • 2017 സെപ്റ്റംബർ 3-ന് കേന്ദ്രമന്ത്രി