കാഞ്ഞിരപ്പള്ളി: അനധികൃത പാർക്കിംഗ് മൂലം കാഞ്ഞിരപ്പള്ളിയിൽ ഗതാഗത കുരുക്ക് രൂക്ഷമായി.കാഞ്ഞിരപ്പള്ളി നഗരപരിധിയിൽ പാതയുടെ ഇരുവശത്തും വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നതോടെ രണ്ടു വരി ഗതാഗതം പോലും കൃത്യമായി നടത്താൻ കഴിയാത്ത സ്ഥിതിയാണ്.

ദേശീയപാത 183ൽ പേട്ടക്കവല മുതൽ കുരിശുങ്കൽ വരെയുള്ള ഭാഗത്ത് വലത് വശത്ത് മാത്രമാണ് പാർക്കിംഗിന് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ടൗണിൽ ഷോപ്പിംഗിനെത്തുന്ന വരടക്കം റോഡിന്‍റെ  ഇരുവശങ്ങളിലും വലിയ വാഹനങ്ങളടക്കം പാർക്ക് ചെയ്യുന്നത് പതിവാണ്. റോഡരുകിലെ വെള്ളവരയ്ക്ക് പുറത്തായിട്ടാണ് പല വാഹനങ്ങളും പാർ ക്ക് ചെയ്യുന്നത്. ഇരുചക്രവാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാൻ സാധിക്കുന്ന സ്ഥലങ്ങ ളിലടക്കമാണ് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് വലിയ ഗതാഗത കുരുക്കി ന് ഇടയാകുന്നു. നടപ്പാത കൈയേറിയുള്ള അനധികൃത പാർക്കിംഗ് പലപ്പോഴും വഴിയാത്രക്കാരെ ദുരിതത്തിലാക്കുന്നു.

നടപ്പാത വിട്ട് റോഡിലൂടെ നടക്കേണ്ട സ്ഥിതിയിലാണ് കാൽനടയാത്രക്കാർ.  കാഞ്ഞിരപ്പ ള്ളി പേട്ട കവലയിലെ ബസ് സ്റ്റോപ്പുകൾ രണ്ടും സമാന്തരമായതുകൊണ്ട് ബസുകൾ നി ർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും  കൊണ്ട് ഗതാഗതം  കുരു ക്കിന് മറ്റൊരു കാരണമാണ്. ക്രിസ്മസ് അടുത്തതോടെ ടൗണിൽ ഒരോ ദിവസവും തിര ക്ക് കൂടു കയാണ്.  വർഷങ്ങളായി കാഞ്ഞിരപ്പള്ളിയെ വീട്ടുമാറാത്ത ഗതാഗത കുരുക്കി നെതിരെയും അനധികൃത പാർക്കിംഗിനെതിരെയും പോലീസും അധീകൃതരും നടപടിയെ ടുക്കണമെന്ന് കാൽനടയാത്രക്കാർ ആവശ്യപ്പെട്ടു.