പൊൻകുന്നം: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലിൽ ചിറക്കടവിൽ വീടുകൾക്ക് നാ ശനഷ്ടം. രണ്ട് പശുക്കൾ മിന്നലേറ്റ് ചത്തു.ചിറക്കടവ് എം.ജി.എം.യു.പി.സ്‌കൂളിന് സമീ പം പൊട്ടൻപ്ലാക്കൽ രാജുവിന്റെ വീടിന്റെ ജനൽച്ചില്ലുകളും വീടിന്റെ പിൻഭാഗത്ത് ആസ്ബസ്റ്റോസ് ഷീറ്റും തകർന്നു. വൈദ്യുതോപകരണങ്ങളും വയറിങ്ങും നശിച്ചു. ടോ യ്‌ലറ്റിന്റെ ഭിത്തി വിണ്ടുകീറി. വീട്ടുമുറ്റത്തെ കാലിത്തൊഴുത്ത് തകർന്നുവീണു. രണ്ടു കറവപ്പശുക്കൾ മിന്നലേറ്റ് ചത്തു.
വീടിനുള്ളിലായിരുന്ന രാജു മിന്നലിന്റെ ആഘാതത്തിൽ തെറിച്ചുവീണെങ്കിലും പരിക്കേ റ്റില്ല. പുരയിടത്തിലെ തെങ്ങിനും മിന്നലേറ്റു.സമീപം പൊട്ടൻപ്ലാക്കൽ കേശവപിള്ളയു ടെ വീടിന്റെ ജനൽച്ചില്ലുകളും തകർന്നു. തൊട്ടടുത്തുള്ള സർക്കാർ ആയുർവേദാശുപത്രി യുടെ ജനൽച്ചില്ലുകളും തകർന്നുവീണു. വാർഡംഗം പി പ്രജിത് ഇടിമിന്നലേറ്റ് തകർന്ന വീടുകൾ സന്ദർശിച്ചു.ചിറക്കടവിൽ നിരവധി വീടുകളിലെ വയറിങ്ങും വൈദ്യുതോപ കരണങ്ങളും നശിച്ചു. മരങ്ങൾക്കും മിന്നലേറ്റു.