കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാ ഴ്ചവച്ച വില്ലേജ് ഓഫീസര്‍ ക്കുള്ള പുരസ്‌കാരം കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസര്‍ എന്‍ ജയപ്രകാശ് കോട്ടയം ജില്ല കളക്ടര്‍ പി കെ സുധീര്‍ ബാബുവില്‍ നിന്ന് ഏറ്റുവാ ങ്ങി. പ്രളയവും ലോക്‌സഭാ തിരഞ്ഞെടുപ്പും കാരണം മാറ്റിവച്ച ചടങ്ങാണ് ഇപ്പൊള്‍ നടത്തിയിട്ടുള്ളത്. റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ ശാന്തി എലിസബത്ത് തോമസ്, ജൂനിയര്‍ സൂപ്രണ്ട് എസ്.എന്‍ അനില്‍കുമാര്‍ വിവിധ താലൂക്ക്,റവന്യൂ റി്കവറി തഹ സില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റ വന്യൂ റികവറി ഇനത്തില്‍ 3.64കോടി രൂപ പിരിച്ചെടുത്താണ് കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസ് കോട്ട യം ജില്ലയില്‍ ഒന്നാമത് എത്തിയത്.

തൊട്ടു മുന്‍പത്തെ വര്‍ഷവും ജയപ്രകാശ് തന്നെ ആയിരുന്നു കോട്ടയം ജില്ലയില്‍ ഏ റ്റവും കൂടുതല്‍ കളക്ഷന്‍ ഉണ്ടാക്കിയ വില്ലേജ് ഓഫീസര്‍ . 2.72 കോടി രൂപ പിരി ച്ചെടുത്ത മീനച്ചില്‍ താലൂക്കിലെ കൊണ്ടൂര്‍ വില്ലേജ് ഓഫീസ് ജില്ലയില്‍ രണ്ടാമത് എ ത്തിയിട്ടുണ്ട്. താലൂക്ക് തലത്തില്‍ മികച്ച പെര്‍ഫോമന്‍സ് നടത്തിയതിനുള്ള പുരസ്‌കാ രം12.26 കോടി പിരിച്ചെടുത്ത പാല ആര്‍ ആര്‍ തഹസില്‍ദാര്‍ ജേക്കബ് ടി ജോര്‍ജ് ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി താലൂക്ക് ആകെ പിരിച്ചെടുത്തത് 7.08 കോടി രൂപയാണ്. ജയപ്രകാശ് കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസര്‍ ആയി ചാര്‍ജ് എടുത്തതിനു ശേഷ മുള്ള മൂന്ന് വര്‍ഷവും കാഞ്ഞിരപ്പള്ളി താലൂക്കില്‍ ആര്‍ ആര്‍ ഇനത്തിലും എല്‍ ആര്‍ ഇനത്തി ലും ഏറ്റവും കൂടുതല്‍ പിരിവ് നാടത്തിയിട്ടുള്ളളതും കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസ് തന്നെ ആണ്.

സര്‍വീസ് സംഘടനാ രംഗത്തും സജീവമായ ശ്രീ. ജയപ്രകാശ് കഴിഞ്ഞ പത്ത് വര്‍ഷമായി ജോയിന്റ് കൗണ്‍സില്‍ ജില്ലാ നേതൃത്വത്തില്‍ ഉണ്ട്.നിലവില്‍ ജോയിന്റ് കൗണ്‍സില്‍ ജി ല്ലാ വൈസ് പ്രസിഡന്റ് ആണ്.