പൂട്ടിയ കൊടിത്തോട്ടം പാറമടക്ക് ലൈസൻസ് നൽകിയത് അജണ്ടയിലൊളിപ്പിച്ച് : വൻ അഴിമതിയെന്ന് ആക്ഷൻ കൗൺസിൽ

എരുമേലി : താലൂക്കിലെ പ്രധാന ജൈവ വൈവിധ്യമായ വെരുക്പാറ ഖനനം ചെയ്യാൻ വൻകിട ക്രഷർ ലോബിക്ക് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മറ്റി ലൈസൻസ് നൽകി.  സംഭവത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലും പ്രതിപക്ഷ അംഗങ്ങളും രംഗത്ത്. ഭരണപക്ഷം കോഴ വാങ്ങിയാണ് ലൈസൻസ് നൽകിയതെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. കഴിഞ്ഞ 20 ന് ചേർന്ന പഞ്ചായത്ത് കമ്മറ്റിയാണ് പ്രപ്പോസ് വാർഡിൽ ഉയരമേറിയ കുന്നിൻറ്റെ മുകളിലുളള വെരുക്പാറ ഖനനം ചെയ്യാനുളള അപേക്ഷക്ക് ലൈസസൻസ് അനുവദിച്ചത്. കമ്മറ്റിയിൽ 38 അജണ്ടകളിൽ ഒന്നിൽ പോലും പാറമടയെപ്പറ്റി പരാമർ ശിച്ചിരുന്നില്ലന്ന് പത്ര സമ്മേളനത്തിൽ ഡിസിസി ജനറൽ സെക്കട്ടറിയും മുക്കൂട്ടുതറ വാർഡംഗവുമായ പ്രകാശ് പുളിക്കൻ, പ്രപ്പോസ് വാർഡംഗം അന്നമ്മ രാജു എന്നിവർ പറഞ്ഞു. സ്റ്റിയറിങ് കമ്മറ്റി ശുപാർശ എന്ന പേരിലായിരുന്നു ലൈസൻസ് അപേക്ഷ കമ്മറ്റിയിലെ അജണ്ടയിലുൾപ്പെടുത്തിയിരുന്നത്.

കമ്മറ്റിയിൽ അംഗങ്ങളെത്തുന്നതിന് മുമ്പ് ഇത് പാസ്സാക്കി. പാറമടയിൽ ഇന്നലെ പ്രവർ ത്തനം തുടങ്ങിയപ്പോഴാണ് നാട്ടുകാർ മുഖേനെ വാർഡംഗം അറിയുന്നത്. 1980 മുതൽ പാറമടകൾ പ്രവർത്തിക്കുകയാണ് പ്രപ്പോസിൽ. പക്ഷെ അവയെല്ലാം യന്ത്ര ഖനനമായി രുന്നില്ല. നാട്ടുകാർക്ക് ദിവസവും പത്ത് ലോഡ് കരിങ്കല്ല് ഉൽപാദിച്ചു നൽകിയിരുന്നു. തുരന്നെടുക്കാവുന്നതിലുമേറെ ഖനനം നീണ്ടതോടെ മിക്കതും ഖനനശേഷി നിലച്ച് പ്രവർ ത്തനം നിലച്ചു. രൂക്ഷമായ കുടിവെളള ക്ഷാമം പ്രശ്നമായതോടെ പാറമടകളെ നാട്ടുകാർ എതിർത്തു. എങ്കിലും ചില മടകൾ സാവാധീനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു.കറുകച്ചാലിലെ സ്വകാര്യ പാറമട ലോബി ഈ സാഹചര്യം മുതലാക്കി ഒരു പാറമട വാങ്ങി. അതാണാ വെരുക്മലയിലുളളത്. വൻ തോതിൽ ടോറസ് ലോറികളിൽ ക്രഷർ ഉൽപ്പന്നങ്ങൾ ഒഴുകിയതോടെ ദുരിതമേറി. സ്ഫോടനത്തിൽ കുലുങ്ങുന്ന വീടുകൾ ഇവർ വില നൽകി വാങ്ങി. പൊതുമരാമത്തുമായി ധാരണയുണ്ടാക്കി ഇവർ റോഡ് ടാർ ചെയ്തു. പരാതിക്കാർക്ക് ക്രഷറിൽ ജോലി നൽകി. രാഷ്ട്രീയ സംഘടനകൾക്ക് ചോദിച്ച പണം സംഭാവനയായി നൽകേ. ഗേറ്റും കാവലുമായി സാമ്രാജ്യം പോലെയായി പാറമട മാറി. ചെറുത്തുനിൽപ്പിൻറ്റെ ശബ്ദം ആക്ഷൻ കൗൺസിലായി മാറിയതോടെ പാറമട ലോബി പ്രതിസന്ധിയിലായി.

സമരം വൈകാരികമായതോടെ പഞ്ചായത്ത് സ്റ്റോപാ മെമ്മോ നൽകി. അനുവദനീയ രേഖകളില്ലാഞ്ഞതിനാൽ മാസങ്ങൾക്ക് മുമ്പ് മട പൂട്ടിയെങ്കിലും രേഖകൾ റെഡിയാക്കി വീണ്ടുമിപ്പോൾ ലൈസൻസ് നേടി തുറന്നിരിക്കുകയാണ്. ജൈവ വൈവിധ്യത്തിൻറ്റെ കലവറയാണ് വെരുക്മല. ഇത് തുരന്നെടുത്താൽ തകരുന്നത് എരുമേലിയാണ്. ഇക്കാ ര്യം പഞ്ചായത്തിൻറ്റെ പദ്ധതി രേഖയിലുണ്ട്. പി എ ഇർഷാദ് പ്രസിഡൻറ്റായിരിക്കെ യാണ് ജൈവ വൈവിധ്യം ടൂറിസമാക്കാൻ പദ്ധതിയായത്.