കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ മുടക്കി നിര്‍മ്മി ക്കുന്ന ഒന്നാം മൈല്‍ മിനി മില്‍ റോഡിന്റെ നിര്‍മ്മാണോല്‍ഘാടനം ഡോ.എന്‍ ജയരാജ് എം.എല്‍.എ നിര്‍വഹിച്ചു.

നൂറ്റിമുപ്പത് മീറ്റര്‍ റോഡിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ നൂറുക ണക്കിന് കുടുബാംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.പാറക്കടവ് ഭാഗത്ത് നിന്നും കെ.ഇ. റോഡിലേക്ക് എത്തുവാനുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ വഴിയെന്ന് വാര്‍ഡംഗം സുബിന്‍ സലീം പറഞ്ഞു.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു