കാഞ്ഞിരപ്പള്ളി: പന്ത്രണ്ടു മിനിട്ടില്‍ 180 പേരുടെ ശബ്ദമനുകരിച്ച് കാഞ്ഞിരപ്പള്ളി സ്വദേ ശി സി.എം അരുണ്‍ലാല്‍ യു.ആര്‍.എഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി. മാതൃ വിദ്യാലയ മായ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ്.ആന്റണീസ് പബ്ലിക്ക് സ്‌കൂളിന്റെ 32ാം മത് വാര്‍ഷികാഘോഷത്തിലാണ് അരുണ്‍ലാല്‍ റിക്കാര്‍ഡ് നേട്ടം കൈവരിച്ചത്.
സിനിമ, കായികം, രാഷ്ട്രീയം, സാമൂഹികം, സാംസ്‌ക്കാരികം എന്നീ മേഖലകളിലുള്ളുടെ ശബ്ദമാണ് 12 മിനിട്ടില്‍ അനകരിച്ചത്. വലിയ സ്‌ക്രീനില്‍ തെളിയുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ക്കനുസരിച്ചാണ് ശബ്ദാനുകരണം നടത്തിയത്. യു.ആര്‍.എഫ് ചീഫ് എഡിറ്റര്‍ ഡോ.സുനില്‍ ജോസഫ് യു.ആര്‍.എഫ് ഏഷ്യന്‍ റിക്കാര്‍ഡ് പരിശേധിക്കുന്നതിനായി എത്തിയിരുന്നു.
ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഏറ്റവും കൂടുതല്‍ ചാര്‍ക്കോള്‍ ചിത്രങ്ങള്‍ വരച്ചതിന് ഒന്‍പത് ദേശീയ റെക്കോര്‍ഡുകള്‍ അരുണ്‍ലാല്‍ സ്വന്തമാക്കിയിരുന്നു. 2016 ല്‍ സെന്റ്. ആന്റണീസ് പബ്ലിക്ക് സ്‌കൂളില്‍ വെച്ച് നടത്തിയ ചിത്രപ്രദര്‍ശനം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അടക്കം നിരവധി റെക്കോര്‍ഡ് ബുക്കുകളില്‍ ഇടം നേടി.
പാറക്കടവ് ചെമ്പകത്തുങ്കല്‍ വീട്ടില്‍ മനോഹരന്‍ വിജയമ്മ ദമ്പതികളുടെ മൂത്ത മകനായ അരുണ്‍ലാല്‍ തിരുവനന്തപുരത്ത് സോഫ്റ്റ് വെയര്‍ എന്‍ജീനയറാണ്. ഭാര്യ: വൈദേഹി .നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററി (എന്‍.ഐ.സി)ല്‍ സോഫ്റ്റ് വെയര്‍ എന്‍ജനീയറാണ്. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ ഇടം പിടിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരന്‍. ഷീല തോമസ് ഐ എ എസ് സര്‍ട്ടിഫിക്കറ്റും മൊമന്റേയും കൈമാറി.