കാഞ്ഞിരപ്പള്ളി: വീടിന് സമീപത്ത് അപകടവാസ്ഥയില്‍ നില്‍ക്കുന്ന മരം മുറിച്ച് നിക്കാ ന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മണ്ണാറക്കയം കറിപ്ലാവ് പടിഞ്ഞാറെമുറിയില്‍ ജോസാണ് പഞ്ചായത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. ജോസിന്റെയും അയല്‍വാസി യുടെയും വീടിന്റെയും മുകളിലേക്കാണ് മരത്തിന്റെ ശിഖിരങ്ങള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. മൂന്ന് മാസം മുന്‍പ് മരത്തിന്റെ ശിഖിരങ്ങള്‍ വീടിന്റെ മുകളിലേക്ക് ഒടി ഞ്ഞ് വീണീരുന്നു.

മേഖലയില്‍ കാറ്റും മഴയും ശക്തി പ്രാപിച്ചതോടെ ഭയത്തോടെ വീടിനുള്ളില്‍ കഴിയേണ്ട സ്ഥിതിയാണ് ഇവര്‍ക്കുള്ളത്. പഞ്ചായത്തില്‍ രണ്ട് തവണയും താലൂക്കിലും പരാതി നല്‍ കിയെങ്കിലും അപകടാവസ്ഥയില്‍ നില്‍ക്കുന്ന മര ശിഖിരങ്ങള്‍ വെട്ടിമാറ്റാന്‍ നടപടി സ്വീ കരിച്ചിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുന്‍പ് അ ധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.